സ്‌നേഹജ്യോതി സ്‌പെഷ്യല്‍ ക്യാമ്പ് സെപ്തംബര്‍ മാസം 20, 21, 22 തീയതികളില്‍ നടന്നു.

മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെ അഭിരുചികൾ തിരിച്ചറിഞ് അവരെ സമൂഹത്തോടൊപ്പം മുന്നേറാൻ പ്രാപ്തരാക്കുന്നതിന്റെ ഭാഗമായി സ്വസ്തി ഫൌണ്ടേഷന്‍, സെന്റര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓണ്‍ മെന്റല്‍ റീടാര്‍ഡേഷന്‍ മുറിഞ്ഞപാലം, സായി-എല്‍.എന്‍.സി.പി.ഇ, കാര്യവട്ടം എന്നിവര്‍ ചേര്‍ന്ന്‌ കോവളം ഫ്രീഡം സെന്ററില്‍ ആരംഭിച്ച ക്യാമ്പ് സെപ്തംബര്‍ മാസം 20, 21, 22 തീയതികളില്‍ നടന്നു. ആഗസ്റ്റ് മാസം 8 മുതല്‍ 12 വരെയായിരുന്നു കഴിഞ്ഞ മാസത്തെ ക്യാമ്പ് നടന്നത്. കലാ-കായിക പരിശീലനം കുട്ടികള്‍ക്ക് നല്‍കി അവരെ സമൂഹത്തിന് മുന്നില്‍ നമ്മോടൊപ്പം കൊണ്ട് വരാനാണ് ഈ ക്യാമ്പ് കൊണ്ട് ലക്ഷ്യമിടുന്നത്. സി.ഐ.എം.ആര്‍. ഡയറക്ടര്‍ ഫാ.ഫെലിക്‌സ് തോമസ്, സ്വസ്തി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ജേക്കബ് പുന്നൂസ്, ട്രസ്റ്റി എസ്. ഗോപിനാഥ് എന്നിവരുടെ നേതൃത്വത്തിലാണ് സെപ്തംബര്‍ മാസം സ്‌പെഷ്യല്‍ ക്യാമ്പ് ആരംഭിച്ചത്.   മാജിക്, ഡാന്‍സ്, പാട്ട്, സൂമ്പ, എയറോബിക്‌സ്, കുട്ടിക്കവിതകള്‍, കരാട്ടേ, കളരി, സംഗീതോപകരണങ്ങള്‍, ശില്പ നിര്‍മ്മാണം, നാടകം എന്നിവയുടെ പഠനങ്ങളാണ് കുട്ടികള്‍ക്കുവേണ്ടി സെപ്തംബര്‍ മാസം ഒരുക്കിയത്. ക്യാമ്പിന്റെ രണ്ടാം…

Read More

സ്‌നേഹജ്യോതി സ്‌പെഷ്യല്‍ ക്യാമ്പ് 20 ന് ആരംഭിക്കും

മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെ അഭിരുചികൾ തിരിച്ചറിഞ് അവരെ സമൂഹത്തോടൊപ്പം മുന്നേറാൻ പ്രാപ്തരാക്കുന്നതിന്റെ ഭാഗമായി സ്വസ്തി ഫൌണ്ടേഷന്‍, സെന്റര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓണ്‍ മെന്റല്‍ റീടാര്‍ഡേഷന്‍ മുറിഞ്ഞപാലം, സായി-എല്‍.എന്‍.സി.പി.ഇ, കാര്യവട്ടം എന്നിവര്‍ ചേര്‍ന്ന്‌ കോവളം ഫ്രീഡം സെന്ററില്‍ ആരംഭിച്ച ക്യാമ്പ് ഈ മാസം 20, 21, 22 തീയതികളില്‍ നടക്കും. ആഗസ്റ്റ് മാസം 8 മുതല്‍ 12 വരെയായിരുന്നു കഴിഞ്ഞ മാസത്തെ ക്യാമ്പ് നടന്നത്. കലാ-കായിക പരിശീലനം കുട്ടികള്‍ക്ക് നല്‍കി അവരെ സമൂഹത്തിന് മുന്നില്‍ നമ്മോടൊപ്പം കൊണ്ട് വരാനാണ് ഈ ക്യാമ്പ് കൊണ്ട് ലക്ഷ്യമിടുന്നത്. ആഗസ്റ്റ് മാസം ഔപചാരികമായി അരങ്ങേറിയ ഈ ക്യാമ്പില്‍ ഒട്ടനവധി പ്രഗത്ഭരാണ് പങ്കെടുത്തത്.   ക്യാമ്പിലെ കുട്ടികള്‍ക്കിടയില്‍ നല്ലൊരു മാറ്റമാണ് ഉണ്ടായത്. അതുകൊണ്ട് തന്നെയാണ് എല്ലാ മാസവും മൂന്ന് ദിവസത്തെ ക്യാമ്പ് ഈ കുട്ടികള്‍ക്ക് വേണ്ടി നടത്താന്‍ സ്വസ്തി ഫൗണ്ടേഷന്റെ നേതൃത്വത്തിലുള്ള സംഘടനകള്‍ തീരുമാനിച്ചിട്ടുള്ളത്. മാജിക്, ഡാന്‍സ്, പാട്ട്, സൂമ്പ, എയറോബിക്‌സ്, കുട്ടിക്കവിതകള്‍, കരാട്ടേ,…

Read More

മത്സ്യത്തൊഴിലാളികളുടെ ആരോഗ്യ പരിപാലന പദ്ധതി-“സ്‌നേഹസാഗരം”

പ്രളയ ദുരിതാശ്വാസ മേഖലയില്‍ കേരളത്തിന്റെ സൈന്യമായി പ്രവര്‍ത്തിച്ച തിരുവനന്തപുരം ജില്ലയിലെ 541 മത്സ്യത്തൊഴിലാളികളുടെ ആരോഗ്യ സംരക്ഷണം സ്വസ്തി ഫൗണ്ടേഷന്റെയും, ടി.എസ്.എസ്.എസിന്റെയും, മെട്രോമനോരമയുടെയും നേതൃത്വത്തിലെ കൂട്ടായ്മ ഏറ്റെടുക്കുന്നു. ദിവ്യപ്രഭ കണ്ണാശുപത്രി, ജ്യോതിദേവ് ഡയബറ്റിക് സെന്ററര്‍, ശ്രീ ഗോകുലം മെഡിക്കല്‍കോളേജ്, ജി.ജി ഹോസ്പിറ്റല്‍, എസ്.എന്‍. ഗ്‌ളോബല്‍ മിഷന്‍, പി.എം.എസ് ഡെന്റല്‍ കോളേജ്, ഗവ.റീജിയണല്‍ ഇന്‍സ്റ്റിറ്റൂട്ട് ഓഫ് ഒപ്താല്‍മോളജി, ഗവ.ഡെന്റല്‍ കോളേജ് എന്നിവരുടെ സഹകരണത്തോടെയാണ് ‘സ്‌നേഹസാഗരം’ എന്ന പദ്ധതി. കാര്‍ഡിയോളജി, ഓണ്‍കോളജി, ഡയബറ്റോളജി, പ്‌ളാസ്റ്റിക് സര്‍ജറി, പീഡിയാട്രിക്, ഡെന്റല്‍, ഡെര്‍മെറ്റോളജി, ഒഫ്താല്‍മോളജി, ഓര്‍ത്തോപീഡിയാക്, ഗൈനക്കോളജി, ജനറല്‍ മെഡിസിന്‍, സൈക്കാട്രി, ഇ.എന്‍.ടി, യൂറോളജി തുടങ്ങിയ വിഭാഗങ്ങളിലായി സ്വസ്തി ഫൗണ്ടേഷനിലെ പ്രഗത്ഭരായ 40 ഓളം ഡോക്ടര്‍മാരുടെ സംഘമാണ് പദ്ധതിക്ക് നേതൃത്വം നല്‍കുന്നത്. ഒക്‌ടോബര്‍ രണ്ടാം വാരത്തില്‍ വെള്ളയമ്പലം ടി.എസ്.എസ്.എസില്‍ നടക്കുന്ന ഈ പ്രോജക്ടിന്റെ ആദ്യ ക്യാമ്പില്‍ വച്ച് ഇവര്‍ക്ക് ആരോഗ്യ കാര്‍ഡുകള്‍ വിതരണം ചെയ്യും.…

Read More

ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് സഹായ ഹസ്തവുമായി-സ്വസ്തി ഫൗണ്ടേഷന്റെ നേതൃത്വത്തിലുള്ള ടീം

കേരള ജനത നേരിട്ടുകൊണ്ടിരിക്കുന്ന ദുരന്തത്തില്‍ പെട്ട് റിലീഫ് ക്യാമ്പുകളില്‍ കഷ്ടപ്പെടുന്നവര്‍ക്ക് അടിയന്തിര സഹായകമെത്തിക്കുക എന്ന മഹത്തായലക്ഷ്യം കൈവരിക്കുന്നതിനായി സാമൂഹ്യ സേവന സംഘടനകള്‍ സജീവമായി പ്രവര്‍ത്തിക്കുകയും, അതിന്റെ അടിസ്ഥാനത്തില്‍ ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂര്‍, ഹരിപ്പാട്, തോട്ടപ്പള്ളി എന്നീ സ്ഥലങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് നേരിട്ട് സഹായങ്ങള്‍ എത്തിക്കുകയും ചെയ്തു. അടിയന്തിര ദൈനംദിനാവശ്യങ്ങള്‍ക്കാവശ്യമായ വസ്തുക്കള്‍ ശേഖരിച്ച് ദുരിതബാധിതരിലേക്ക് എത്തിക്കുക എന്ന സദുദ്ദേശത്തോടെ തിരുവനന്തപുരത്തെ സ്വസ്തി ഫൗണ്ടേഷന്‍, ശാന്തിഗിരി ആശ്രമം, സായി എല്‍.എന്‍.സി.പി.ഇ, എസ്.എന്‍.ഗ്‌ളോബല്‍ മിഷന്‍, എന്നീ സംഘടനകള്‍ കൈകോര്‍ത്ത് പ്രവര്‍ത്തിച്ചതിന്റെ അടിസ്ഥാനത്തില്‍ നല്ലൊരു ശതമാനം ജനങ്ങള്‍ക്ക് സഹായമെത്തിക്കാന്‍ കഴിഞ്ഞു. ശാന്തിഗിരി ഓര്‍ഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി, സ്വസ്തി ഫൗണ്ടേഷന്‍ ചെയര്‍മാനും മുന്‍ ഡി.ജി.പി. യുമായ ജേക്കബ് പൂന്നൂസ്, സ്വസ്തി ഫൗണ്ടേഷന്‍ ട്രസ്റ്റിയും മുന്‍ ഐ.ജി.യുമായ എസ്.ഗോപിനാഥ്, ചെറിയാന്‍ ഫിലിപ്‌, സ്വസ്തി ഫൗണ്ടേഷന്‍ ജനറല്‍ സെക്രട്ടറി എബി ജോര്‍ജ്,…

Read More

സ്‌നേഹജ്യോതി സ്‌പെഷ്യല്‍ ക്യാമ്പ്-അവസാനിച്ചു.

ആഗസ്റ്റ് മാസം 8 മുതല്‍ 12 വരെ കോവളം ഫ്രീഡം സെന്ററില്‍ മാനസികവെല്ലുവിളി നേരിടുന്ന കുട്ടികളുടെ കലാ-കായിക പരിശീലനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി നടന്നു വന്ന അഞ്ച് ദിന ക്യാമ്പ് അവസാനിച്ചു. സ്വസ്തി ഫൗണ്ടേഷന്‍, സെന്റര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓണ്‍ മെന്റല്‍ റിട്ടാര്‍ഡേഷന്‍ മുറിഞ്ഞപാലം, എല്‍.എന്‍.സി.പി.ഇ കാര്യവട്ടം, ശാന്തിഗിരി ആശ്രമം എന്നിവര്‍ ചേര്‍ന്നാണ് അഞ്ച് ദിവസത്തെ ക്യാമ്പ് സംഘടിപ്പിച്ചത്.   ക്യാമ്പിന്റെ സമാപന ഉത്ഘാടനം പൂയം തിരുന്നാള്‍ ഗൗരി പാര്‍വ്വതി ഭായി തമ്പുരാട്ടി ഉത്ഘാടനം ചെയ്തു. വ്യത്യസ്തമായി കഴിവുകളുള്ളവരാണ് ഈ കുട്ടികള്‍. അവരെ ഇതുപോലുള്ള ക്യാമ്പുകളില്‍ പങ്കെടുപ്പിക്കുന്നതിലൂടെ സമൂഹത്തില്‍ അവര്‍ക്ക് വലിയൊരു പ്രാധാന്യം കൊടുത്ത് നമ്മളോടൊപ്പം വളര്‍ത്തിയെടുക്കുവാന്‍ ഇതുപോലുള്ള സംഘടനകള്‍ മുന്നിട്ടിറങ്ങുന്നത് തികച്ചും അഭിനന്ദനമര്‍ഹിക്കുന്നുവെന്ന് തമ്പുരാട്ടി പറഞ്ഞു.  ക്യാമ്പിന്റെ സമാപനചടങ്ങ് ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു തമ്പുരാട്ടി.  സമാപന യോഗത്തില്‍ സ്വസ്തി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ജേക്കബ് പുന്നൂസ് ഐ.പി.എസ്, സി.ഐ.എം.ആര്‍. ഡയറക്ടര്‍ ഫാ.തോമസ് ഫെലിക്‌സ് സി.എം.ഐ,…

Read More

സ്‌നേഹജ്യോതി സ്‌പെഷ്യല്‍ ക്യാമ്പ്-നാലാം ദിനം

വ്യായായ്മ പരിശീലനത്തിന്റെ ഭാഗമായി നാലാം ദിനവും രാവിലെ ഡോ. ഉഷ എസ് നായര്‍ ക്യാമ്പിലെ കുട്ടികളെ എയറോബിക്‌സ് പരിശീലിപ്പിച്ചു. എല്‍.എന്‍.സി.പി.ഇ കാര്യവട്ടം കോളേജിലെ സ്‌പോര്‍ട്‌സ് ടി-ഷര്‍ട്ടുകള്‍ കുട്ടികള്‍ക്ക് ഫാ.തോമസ് ഫെലിക്‌സ്, എബിജോര്‍ജ്, സിസ്റ്റര്‍ എലൈസ്, സിസ്റ്റര്‍ ബെറ്റ്‌സി, ഡോ.കാര്‍ത്തിക ഗോപന്‍, ബീന ആനി, ശ്യാമലി ഘോഷ് എന്നിവര്‍ ചേര്‍ന്ന് വിതരണം ചെയ്തു. സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കുന്നതിന് മുന്‍പേ ഒട്ടനവധി വേദികളില്‍ മിമിക്രി അവതരിപ്പിക്കാന്‍ അവസരം ലഭിച്ച ആര്‍ദ്ര സാജന്‍ കുട്ടികളെ മിമിക്രി പരിശീലിപ്പിച്ചു. ഡോ.കാര്‍ത്തിക ഗോപന്‍, ഡോ.യാമിനി തങ്കച്ചി, സാജന്‍ വേളൂര്‍ എന്നിവര്‍ കുട്ടികള്‍ക്ക് വേണ്ടി കുട്ടിക്കവിതകളും, കഥകളും അവതരിപ്പിച്ചു.      കളിമണ്‍ ശില്‍പങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള പരിശീലനം പ്രശസ്ത ശില്പി വി. സതീഷന്‍ കുട്ടികളെ പരിശീലിപ്പിച്ചു.   കളിമണ്ണ് കൊണ്ട്  ചെറു ശില്പങ്ങളെയാണ് (പക്ഷി മൃഗാതിയുടെ ആകൃതിയിലുള്ള) വി. സതീഷന്‍ കുട്ടികളെ നിര്‍മ്മിക്കാന്‍ പരിശീലിപ്പിച്ചത്.      സ്വസ്തി ഫൗണ്ടേഷന്‍ ട്രസ്റ്റിയും…

Read More

സ്‌നേഹജ്യോതി സ്‌പെഷ്യല്‍ ക്യാമ്പ്-മൂന്നാം ദിനം

വ്യായായ്മ രഹിതമായ ജീവിതം മാറ്റി നല്ലൊരു സമൂഹത്തെ സൃഷ്ടിക്കുന്നതിന് സ്‌നേഹജ്യോതി സ്‌പെഷ്യല്‍ ക്യാമ്പിന്റെ മൂന്നാം ദിനം രാവിലെ 8.30 മണിക്ക് എല്‍.എന്‍.സി.പി.ഇ യിലെ എയറോബിക്‌സ് പരിശീലക ഡോ.ഉഷ എസ് നായര്‍ കുട്ടികളെ എയറോബിക്‌സ് പരിശീലിപ്പിച്ചു.   അഭിനയവും ഡാന്‍സും കുട്ടികള്‍ക്ക് പകര്‍ന്നു കൊടുക്കുന്നതിന് വേണ്ടി പ്രശസ്ത സിനി ആര്‍ട്ടിസ്റ്റ് ശ്രീലക്ഷ്മി കുട്ടികളെ പരിശീലിപ്പിച്ചു. കേരളത്തില്‍ നിലനിന്നിരുന്ന ആയോധന കലയായ കളരിപ്പയറ്റ്‌ നാഷണല്‍ ചാമ്പ്യന്‍ വിഷ്ണുവിന്റെ നേതൃത്വത്തില്‍ കുട്ടിള്‍ക്കായി കളരിപ്പയറ്റ് പരിശീലിപ്പിച്ചു. കേരള കളരിപ്പയറ്റ് ഫെഡറേഷന്റെ നേതൃത്വത്തിലാണ് കളരിപ്പയറ്റ് സംഘടിപ്പിച്ചത്. പാട്ടിന്റെ വോക്കല്‍ പഠിപ്പിക്കുന്നതിന് രേഷ്മ രാഘവേന്ദ്ര കുട്ടികളെ പരിശീലിപ്പിച്ചു. ഓണപ്പാട്ടുകളും, ദേശീയ ഗാനങ്ങളും പാടിയാണ് രേഷ്മ കുട്ടികളെ പരിശീലിപ്പിച്ചത്.

Read More

സ്‌നേഹജ്യോതി സ്‌പെഷ്യല്‍ ക്യാമ്പ്-രണ്ടാം ദിനം

മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെ കലാ-കായിക പരിശീലനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി സ്വസ്തി ഫൌണ്ടേഷന്‍, സെന്റര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓണ്‍ മെന്റല്‍ റീടാര്‍ഡേഷന്‍ മുറിഞ്ഞപാലം, LNCPE, കാര്യവട്ടം, ശാന്തിഗിരി ആശ്രമം എന്നിവര്‍ ചേര്‍ന്നാണ് അഞ്ചു ദിവസത്തെ ക്യാമ്പ് സംഘടിപ്പിക്കുന്നത്. രണ്ടാം ദിവസമായ ഇന്ന്‌ പ്രശസ്ത മജീഷ്യന്‍ രാജമൂര്‍ത്തി ക്‌ളാസ്സ് എടുത്തു.   കൈയ്യുടെ പല ആകൃതിയില്‍ നിഴലുകളെ സംയോജിപ്പിച്ച് വളരെ രസകരമായ രീതിയിലാണ് രാജമൂര്‍ത്തി കുട്ടികളെ പരിശീലിപ്പിച്ചത്. ശേഷം സ്വസ്തി ഫൗണ്ടേഷന്‍ വൈസ് ചെയര്‍പെഴ്‌സണും പ്രശസ്ത നര്‍ത്തകിയുമായ ഡോ.താരകല്ല്യാണ്‍ ക്യാമ്പിലെ കുട്ടികള്‍ക്കായി ഡാന്‍സ് ക്‌ളാസ്സ് എടുത്തു.   ഡാന്‍സിന്റെ അടിസ്ഥാനമെന്ന നിലയില്‍ ഓരോ ചുവടും വീക്ഷിച്ചായിരുന്നു കുട്ടികളെ ഡാന്‍സ് പരിശീലിപ്പിച്ചത്.  കുട്ടികളും അതിനോടൊത്ത് ഡാന്‍സ് പരിശീലിക്കുകയും ചെയ്തു. സംഗീതോപകരണങ്ങളുടെ പഠനങ്ങളെക്കുറിച്ച് ശ്യാമലി ഘോഷ് ക്‌ളാസ്സ് എടുത്തു.  വീണ, സിത്താര്‍, വയലിന്‍, തബല എന്നിവയടങ്ങുന്ന സംഗീതോപകരണങ്ങളാണ് പ്രധാനമായും കുട്ടികളെ പഠിപ്പിക്കുന്നത്. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ കാരാട്ടെ കോച്ച് ക്യോഷി വിനോദ് കുമാര്‍ വി…

Read More

സ്‌നേഹജ്യോതി സ്‌പെഷ്യല്‍ ക്യാമ്പ്-മാനസികവെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്കായി കലാ-കായിക പരിശീലനം.

മാനസികമയി വെല്ലുവിളി നേരിടുന്ന കുട്ടികളുടെ അഭിരുചികള്‍ തിരിച്ചറിഞ്ഞ് അവരെ സമൂഹത്തോടൊപ്പം മുന്നേറാന്‍ പ്രാപ്തരാക്കുന്നതിന്റെ ഭാഗമായി സ്വസ്തി ഫൗണ്ടേഷന്‍, സായി എല്‍.എന്‍.സി.പി.ഇ, ശാന്തിഗിരി ആശ്രമം, സി.ഐ.എം.ആര്‍ എന്നിവര്‍ ചേര്‍ന്ന് അഞ്ച് ദിവസത്തെ ക്യാമ്പ് നടത്തുകയുണ്ടായി. കോവളം ഫ്രീഡം സെന്ററില്‍ വച്ച് ആണ് ആഗസ്റ്റ് 8 മുതല്‍ 12 വരെ ആദ്യത്തെ പരിശീലന ക്യാമ്പ് നടന്നത്. വിവിധ സെന്ററുകളില്‍ നിന്ന് അറുപത് കുട്ടികള്‍ക്കും അധ്യാപകര്‍ക്കും വേണ്ടിയാണ് ഈ ക്യാമ്പ് നടത്തിയത്. ഒരു പക്ഷെ ലോകത്തിലെ തന്നെ ആദ്യത്തെ ഒരു സംരംഭം കൂടിയാകാം ഇത്. മാനസികമായി വെല്ലുവിളി നേരിടുന്ന കുട്ടികളിലെ കഴിവുകളെ കണ്ടെത്തി അത് കായികമായാലും കലയായാലും അത് പ്രോത്സാഹിപ്പിച്ച് വളര്‍ത്തിയെടുത്ത് അവരെ സമൂഹത്തിലെ മുഖ്യധാരയിലേക്ക് കൊണ്ട് വരുക എന്നുള്ളതാണ് ലക്ഷ്യം. ക്യാമ്പിന്റെ ഒന്നാം ദിനം സ്വസ്തി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ജേക്കബ് പുന്നൂസിന്റെയും, സി.ഐ.എം.ആര്‍ ഡയറക്ടര്‍ ഫാ.തോമസ് ഫെലിക്‌സ് സി എം…

Read More

ബുദ്ധിപരമായ വെല്ലുവിളി നേരിടുന്ന കുട്ടികളോടൊപ്പം സ്വസ്തി ഫൗണ്ടേഷൻ

ബുദ്ധിപരമായ വെല്ലുവിളി നേരിടുന്ന കുട്ടികളുടെ കലാകായിക ശേഷി പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി അവർക്ക് പ്രത്യേക പരിശീലനം നൽകുന്ന കാര്യപദ്ധതിയ്ക്ക് തുടക്കം കുറയ്ക്കുന്നതിന്റെ ഭാഗമായി മുറിഞ്ഞപാലം സി.ഐ.എം.ആറിൽ വച്ച് ആലോചനായോഗം നടന്നു. യോഗത്തിൽ മുൻ ഐ.ജി’യും സ്വസ്തി ഫൗണ്ടേഷൻ ട്രസ്റ്റിയുമായ എസ്.ഗോപിനാഥ് ഐ.പി.എസ്, സ്വസ്തി ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി എബി ജോർജ്ജ്, നർത്തകിയും സ്വസ്തി വൈസ് ചെയർപേഴ്‌സൺ ഡോ.താരാ കല്യാൺ, ഫാദർ ഫെലിക്സ്, വി.സതീശൻ, പൂന്തുറ സോമൻ, സിസ്റ്റർ മേഴ്‌സി, വിനോദ്, സാജൻ വേളൂർ എന്നിവർ പങ്കെടുത്തു. ആഗസ്റ്റ് 8’നാണ് ക്യാമ്പിന് തുടക്കം കുറിക്കുന്നത്.

Read More