“ക്യാൻസർ അല്ല നമ്മുടെ വിധി നിർണ്ണയിക്കുന്നത്”, ഡോ ചന്ദ്രമോഹൻ

ഒന്നോ രണ്ടോ തലമുറകൾക്കു മുൻപ് കേട്ടുകേൾവി പോലുമില്ലാത്തതും, എന്നാൽ ഇന്ന് ഏറ്റവും അധികം ചർച്ച ചെയ്യപ്പെടുന്നതുമായ ഒരു രോഗമാണ് ക്യാൻസർ. ക്യാൻസർ ബാധിതരുടെ എണ്ണം നമ്മുടെ ഇടയിൽ ക്രമാതീതമായി വർദ്ധിച്ചു വരുകയാണ്. ചെറിയൊരു കാലയളവു കൊണ്ട് ക്യാൻസർ രോഗത്തിന്റെ സാധ്യത ഇത്രയുമധികം വർദ്ധിച്ചതിന് എന്തായിരിക്കും കാരണം? തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്ററിലെ അഡീഷണൽ പ്രൊഫസറും, സ്വസ്തി സൗഖ്യയുടെ ചെയർമാനുമായ ഡോ.കെ.ചന്ദ്രമോഹന് ഈ വിഷയത്തെ കുറിച്ച് എന്താണ് പറയാനുള്ളതെന്നു വായിക്കാം. “ജനിതക ഘടനയിലുണ്ടാകുന്ന വ്യത്യാസം കാരണം കോശങ്ങള്‍ അനിയന്ത്രിതമായി വര്‍ദ്ധിക്കുകയും, അത് ക്രമേണ വലുതായി ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് വളരുകയും ചെയ്യുന്ന പ്രതിഭാസമാണ് കാന്‍സര്‍. നമ്മുടെ ജീവിത ശൈലിയിലും, ചുറ്റുപാടിലുമുള്ള മാറ്റങ്ങളും, ചില രോഗാണു ബാധകളും, മറ്റു ചില അസുഖങ്ങളും ഉൾപ്പെടെ പല തരം കാരണങ്ങളിലൂടെയാണ് ക്യാൻസർ ഉണ്ടാകുന്നത്. കാന്‍സറിനെ നമുക്ക് ജനറ്റിക്, സ്‌പൊറാഡിക് എന്നിങ്ങനെ പ്രധാനമായും രണ്ടായി…

Read More