കാന്‍സര്‍ നേരത്തെ കണ്ടുപിടിക്കുകയാണെങ്കില്‍ 99 ശതമാനം ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയും -ഡോ. മേരി മാത്യു

കാന്‍സര്‍ നേരത്തെ കണ്ടുപിടിക്കുകയാണെങ്കില്‍ 99 ശതമാനം ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയും എന്ന് റയില്‍വേ ഹോസ്പിറ്റല്‍ ചീഫ് മെഡിക്കല്‍ സൂപ്രണ്ട് ഡോ. മേരി മാത്യു പറഞ്ഞു. സ്‌നേഹതാളം പദ്ധതിയോടനുബന്ധിച്ച് പേട്ട റയില്‍വേ ആശുപത്രിയില്‍ വച്ച് നടന്ന സ്തനാര്‍ബുധ സ്‌ക്രീനിംഗ് ക്യാമ്പ് ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. സ്വസ്തി ഫൗണ്ടേഷനും മലയാളമനോരമയും ചേര്‍ന്ന് നടത്തുന്ന സ്‌നേഹതാളം പദ്ധതി മുഴുവന്‍ ആളുകളും പ്രയോജനപ്പെടുത്തണമെന്നും ഡോ.മേരി മാത്യു പറഞ്ഞു. സ്‌നേഹതാളം പദ്ധതി വന്‍ വിജയമാണെന്ന് – ഡോ.ചന്ദ്രമോഹന്‍ സ്‌നേഹതാളം പദ്ധതി വന്‍ വിജയമാണെന്നും ഇതുവഴി സമൂഹത്തിലെ എല്ലാ തലങ്ങളിലുമുള്ളവര്‍ക്കും ഒരുപോലെ പ്രയോജനം ലഭിക്കുന്നതാണ് ഇതിന്റെ വിജയമെന്നും ആര്‍ സി സിയിലെ അഡീ. പ്രോഫസറായ ഡോ. ചന്ദ്രമോഹന്‍ പറഞ്ഞു. റെയില്‍വേ ആശുപത്രിയില്‍ നടന്ന ബോധവത്ക്കരണ ക്‌ളാസ്സില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബോധവത്ക്കരണത്തിലൂടെ കാന്‍സറിനെ തുടച്ചു നീക്കാം – ഡോ.ബാബു മാത്യു സമൂഹത്തില്‍ നിന്ന് കാന്‍സര്‍ എന്ന…

Read More

ആരോഗ്യ പരിരക്ഷയില്‍ കേരളം ലോകോത്തര മാതൃക സൃഷ്ടിക്കും – ചെറിയാന്‍ ഫിലിപ്പ്

ആരോഗ്യ പരിരക്ഷയില്‍ കേരളം താമസിക്കാതെ ലോകോത്തര മാതൃക സൃഷ്ടിക്കുമെന്ന് നവ കേരളം കര്‍മ്മ പദ്ധതി കോര്‍ഡിനേറ്റര്‍ ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു. ആര്‍ദ്രം മിഷന്റെ ഭാഗമായി ആരംഭിച്ചിട്ടുള്ള കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ പ്രധിരോധത്തിലും രോഗചികിത്സയിലും ജനകീയ വികസന ദൗത്യങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. നാലാഞ്ചിറ സെന്റ് ജോണ്‍സ് മോഡല്‍ ഹയര്‍ സെക്കന്ററി യില്‍ നടന്ന പിങ്ക് മാസാചരണത്തിന്റെ ഭാഗമായുള്ള സ്‌നേഹതാളം പദ്ധതി ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവിതശൈലി രോഗങ്ങള്‍ക്കുള്ള മരുന്നുകളും എല്ലാവര്‍ക്കും സൗജന്യമായി ലഭ്യമാക്കുന്നു. താലൂക്ക് ആശുപത്രികളെ ക്രമേണ ജില്ലാ ആശുപത്രികളുടെ നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്നും ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു. അര്‍ബുദരോഗികള്‍ക്ക് രോഗചികിത്സക്കും ബോധവത്ക്കരണത്തിനും സാന്ത്വനത്തിനും മലയാള മനോരമയും സ്വസ്തി ഫൗണ്ടേഷനും നടത്തുന്ന സ്‌നേഹതാളം പോലുള്ള പരിപാടികള്‍ ആരോഗ്യ മേഖലയിലെ മഹനീയ സംരംഭമാണെന്നും അതുവഴി ആരോഗ്യ മേഖലയില്‍ വിപ്‌ളവകരമായ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ കഴിയുമെന്നും ചെറിയാന്‍ ഫിലിപ്പ് അവകാശപ്പെട്ടു. ആര്‍.സി.സി.യിലെ റിട്ട.പ്രൊഫ. ഡോ.ബാബു…

Read More

മലയാള മനോരമയും സ്വസ്തി ഫൗണ്ടേഷനും ഏറ്റെടുത്തിരിക്കുന്നത് ഒരു ദൈവീകമായ  ദൗത്യം – എ.ഹേമചന്ദ്രന്‍ ഐ.പി.എസ്.

മലയാള മനോരമയും സ്വസ്തി ഫൗണ്ടേഷനും ദൈവീകമായ ഒരു ദൗത്യമാണ് ഏറ്റെടുത്തിരിക്കുന്നത് എന്ന് ഡി.ജി.പി.യും ഫയര്‍ഫോഴ്‌സ് മേധാവിയുമായ എ.ഹേമചന്ദ്രന്‍ പറഞ്ഞു. തിരുവനന്തപുരം വിമന്‍സ് കോളേജില്‍ പിങ്ക് മാസാചരണത്തോടനുബന്ധിച്ചു നടന്ന സ്‌നേഹതാളം പദ്ധതി ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ധേഹം. സമൂഹത്തിനെ കാര്‍ന്നു തിന്നുന്ന ക്യാന്‍സര്‍ എന്ന ശത്രുവിനെതിരെ കഴിഞ്ഞ നാല് വര്‍ഷക്കാലമായി വിശ്രമമില്ലാതെ പോരാടുന്ന ഈ സംഘടനകള്‍ ലോകത്തിനു തന്നെ മാതൃകപരമാണ് എന്നും അദ്ദേഹം പറഞ്ഞു. ഓരോ ബോധവത്ക്കരണ സെമിനാറുകള്‍ കഴിയുമ്പോഴും അതിനു പങ്കെടുക്കുന്നവര്‍ ഈ പദ്ധതി യുടെ ബ്രാന്റ് അംബാസിഡര്‍മാരായി മാറണം എന്നും എ.ഹേമചന്ദ്രന്‍ പറഞ്ഞു. ആര്‍.സി.സി. റിട്ട. പ്രൊഫസര്‍ ഡോ.ബാബു മാത്യു, അഡ്വീഷണല്‍ പ്രൊഫസര്‍ ഡോ.ചന്ദ്രമോഹന്‍, അസിസ്റ്റന്റ് പ്രൊഫ. ഡോ.കലാവതി തുടങ്ങിയവര്‍ ക്യാമ്പിനും ചര്‍ച്ചയ്ക്കും നേതൃത്വം നല്‍കി. യോഗത്തില്‍ പ്രിന്‍സിപ്പള്‍ ഡോ. ജി. വിജയലക്ഷ്മി അദ്ധ്യക്ഷത വഹിച്ചു. മനോരമ സര്‍ക്കുലേഷന്‍ ഡപ്പ്യൂട്ടി ജനറല്‍ മനേജര്‍ സി.എ. തോമസ്, സര്‍ക്കുലേഷന്‍…

Read More

സ്‌നേഹതാളത്തിന്റെ ഭാഗമായി സ്വസ്തി ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികളുടെ സംവാദം-കഴക്കൂട്ടം ജ്യോതീസ് സ്‌കൂളില്‍

കാന്‍സറിനുള്ള ഒരു കാരണം ജീവിതശൈലി… മാംസാഹാരങ്ങള്‍ ഒഴിവാക്കി പച്ചക്കറികളും പഴങ്ങളും കഴിക്കൂ, വ്യായാമം ശീലമാക്കൂ… ആര്‍.സി.സിയിലെ കാന്‍സര്‍ രോഗ വിദഗ്ധരുമായി നടത്തിയ സംവാദം വിദ്യാര്‍ത്ഥികള്‍ക്കു പുത്തന്‍ അനുഭവമായി. സ്‌നേഹതാളത്തിന്റെ ഭാഗമായി മെട്രോ മനോരമ വായനക്കാര്‍ക്കായി സ്വസ്തി ഫൗണ്ടേഷന്‍ ജ്യോതീസ് ഗ്രൂപ്പ ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സുമായി ചേര്‍ന്നു പിങ്ക് മാസാചരണത്തിന്റെ ഭാഗമായാണ് അര്‍ബുദത്തെപ്പറ്റിയുള്ള വിദ്യാര്‍ത്ഥികളുടെ സംശയങ്ങള്‍ പരിഹരിക്കുന്നതിനു കഴക്കൂട്ടം ജ്യോതീസ് സെന്‍ട്രല്‍ സ്‌കൂളില്‍ സംവാദം നടത്തിയത്. ലോകത്തില്‍ 14 ദശലക്ഷം അര്‍ബുദ രോഗികളുണ്ട്. അതില്‍ 10 ലക്ഷം പേര്‍ ഇന്ത്യക്കാരാണ്. ഇവരില്‍ തന്നെ 66,000 രോഗികള്‍ കേരളത്തിലാണെന്ന് ആര്‍സിസി ഡയറക്ടര്‍ ഇന്‍ ചാര്‍ജ് ഡോ.കെ.രാംദാസ് വ്യക്തമാക്കി. കേരളത്തില്‍ പുരുഷന്‍മാരില്‍ കൂടുതലും ശ്വാസകോശങ്ങളെ ബാധിക്കുന്ന അര്‍ബുദവുമാണു കാണുന്നത്. അര്‍ബുദത്തെ ഭയക്കേണ്ട കാര്യമില്ല. നേരത്തെ കണ്ടെത്തിയാല്‍ ചികിത്സിച്ചു ഭേദമാക്കാവുന്നതേയുള്ളൂ. നമ്മുടെ ജീവിതശൈലിയാണ് അര്‍ബബുദത്തെ വിളിച്ചുവരുത്തുന്ന ഒരു ഘടകം. മാംസാഹാരങ്ങള്‍ പരമാവധി ഒഴിവാക്കി പച്ചക്കറികളും…

Read More

കാന്‍സറിനെക്കാള്‍ ഭയാനകം വര്‍ഗീയതയെന്ന മനോരോഗം : ഡോ. പി.എ.ഫസല്‍ ഗഫൂര്‍

സമൂഹത്തെ കാര്‍ന്നു തിന്നുന്ന കാന്‍സര്‍ എന്ന മഹാരോഗത്തെക്കാളും ഭയാനകമാണ് വര്‍ഗ്ഗീയതയെന്ന മാനസിക രോഗമാണെന്ന് എം.ഇ.എസ് സംസ്ഥാന പ്രസിഡന്റ് ഡോ.പി.എ.ഫസല്‍ ഗഫൂര്‍ പറഞ്ഞു. ലോക സ്തനാര്‍ബുദ മാസാത്തോടനുബന്ധിച്ച് മലയാള മനോരമയുടെയും സ്വസ്തി ഫൗണ്ടേഷന്റെയും നേതൃത്വത്തിലുള്ള പിങ്ക് മാസാചരണ പരിപാടിയുടെ സമാപനമായ ഒക്‌ടോബര്‍ 28 ലെ പിങ്ക് ദിനത്തിന്റെ പ്രഖ്യാപന സമ്മേളനം തിരുവല്ലം ക്രൈസ്റ്റ് നഗര്‍ സി.ബി.എസ്.ഇ സ്‌കൂളില്‍ ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്യാന്‍സര്‍ എന്ന രോഗത്തിനെതിരെ പടപൊരുതുന്ന മലായള മനോരമയുടെയും സ്വസ്തി ഫൗണ്ടേഷന്റെയും നേതൃത്വത്തിലുള്ള സ്‌നേഹതാളം കൂട്ടായ്മ ലോകത്തിനാകെ മാതൃകയാണെന്ന് ഫസല്‍ ഗഫൂര്‍ പറഞ്ഞു. സ്തനാര്‍ബുദ ക്യാന്‍സര്‍ തടയാവുന്നതാണ് അതിന് ബോധവത്ക്കരണ പരിപാടികളിലൂടെ സമൂഹത്തെ ഒട്ടാകെ ബോധവത്ക്കരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ക്യാന്‍സര്‍ ബോധവത്ക്കരണം നടക്കുന്നതോടൊപ്പം തന്നെ സമൂഹത്തിനെ വിഭജിച്ച് നിര്‍ത്തുവാന്‍ ശ്രമിക്കുന്ന വര്‍ഗ്ഗീയതയെന്ന മാനസ്സികരോഗത്തിനെതിരെയും ബോധവത്ക്കരണ പരിപാടികള്‍ നടത്തണമെന്നും അദ്ദേഹം പറഞ്ഞു. സമാന ചിന്താഗതിക്കാരുടെ ഒരു കൂട്ടായ്മയാണ്…

Read More

നന്മ മനസ്സുകള്‍ക്ക് താങ്ങും തണലുമായി സ്വസ്തി ഫൗണ്ടേഷനും എസ്.എന്‍.ഗ്‌ളോബല്‍ മിഷനും

മനുഷ്യരായ നാമെല്ലാവരും ഒരു കുടുംബത്തിലെ അംഗങ്ങള്‍ തന്നെയെന്നത് എപ്പോഴും ഓര്‍ക്കുന്ന ഒരു വിഭാഗം 365 ദിവസവും മനുഷ്യസാഹോദര്യം ഉയര്‍ത്തിപ്പിടിക്കുവാനും ഈ ആദര്‍ശം പ്രാവര്‍ത്തികമാക്കുവാനും ശ്രദ്ധിച്ച് നമ്മുടെ മനുഷ്യത്വത്തിന്റെ മാറ്റു കൂട്ടുക എന്നത് സ്വപ്നമല്ല യാഥാര്‍ത്ഥ്യമാണ് എന്ന് നമുക്ക് മുന്‍പില്‍ കാണിച്ചു തരുന്നത് ഒരു കൂട്ടം ഓട്ടോറിക്ഷ ഡ്രൈവര്‍മാരുടെ സംഘമാണ്. കാരുണ്യമില്ലാതെ സഹജീവികളോട് പെരുമാറുന്ന ഈ കാലഘട്ടത്തില്‍, മറ്റുള്ളവരോട് കാരുണ്യം കാട്ടിയാല്‍ അതുവഴി വലിയ നഷ്ടമുണ്ടാകും എന്നു കരുതുന്ന ഒരു സമൂഹത്തിന്റെ നേരെ നഷ്ടത്തെക്കാള്‍ പതിന്‍മടങ്ങ് ലാഭമാണ് ഉണ്ടാകുന്നത് എന്ന് ഇവര്‍ നമുക്ക് കാണിച്ചു തരുന്നു. കഴിഞ്ഞ 8 വര്‍ഷക്കാലമായ തിരു.ആര്‍.സി.സി.യിലേക്കും മറ്റു ആശുപത്രികളിലേക്കും സൗജന്യമായി യാത്ര സഹായങ്ങള്‍ നല്‍കി വരുന്ന പേട്ട പള്ളിമുക്ക് സ്റ്റാന്റിലെ ജനമൈത്രി കൂട്ടായ്മ ട്രസ്റ്റിലെ 22 ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ക്കും മറ്റ് സ്റ്റാന്റുകളിലെ മൂന്ന് ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ അടക്കം സമൂഹത്തിന് മാതൃകാപരമായ സേവനം കാഴ്ച്ചവയ്ക്കുന്ന…

Read More

സ്തനാര്‍ബുദ മാസാചരണങ്ങള്‍ക്ക് ഉജ്ജല തുടക്കം.

സ്വസ്തി ഫൗണ്ടേഷനും മലയാള മനോരമയും ഒന്നിച്ച് മറ്റു സംഘടനകളെ കോര്‍ത്തിണക്കി നടത്തുന്ന ഇതുപോലുള്ള സാമൂഹിക പ്രതിബദ്ധത ഉള്‍ക്കൊള്ളുന്ന സംരംഭങ്ങള്‍ വിലമതിക്കാനാകാത്തതാണെന്ന് അശ്വതി തിരുന്നാള്‍ ഗൗരി ലക്ഷ്മി ബായി തമ്പുരാട്ടി പറഞ്ഞു. ലോക സ്തനാര്‍ബുദ മാസാചാരണത്തോടനുബന്ധിച്ച് മലയാള മനോരമയുടെയും സ്വസ്തി ഫൗണ്ടേഷന്റെയും സ്‌നേഹതാളം പദ്ധതിയുടെ ഭാഗമായി ജ്യോതിസ് ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റൂട്ടിന്റെയും എാഷ്യാനെറ്റ് ബ്രോഡ് ബാന്റിന്റെയും സഹായത്തോടു കൂടി സായി-എല്‍.എന്‍.സി.പി.ഇ, ഗോകുലം മെഡിക്കല്‍ കോളേജ്, എന്‍.എസ്.എസ്. തിരുവനന്തപുരം താലൂക്ക് യൂണിയന്‍, ശാന്തിഗിരി ആശ്രമം, യുണൈറ്റഡ് ഷിറ്റോറ്യൂ കരാട്ടേ അസ്സോസിയേഷന്‍ ഓഫ് ഇന്ത്യ, അഖിലേന്ത്യ കളരിപ്പയറ്റ് ഫെഡറേഷന്‍, ക്രൈസ്റ്റ് നഗര്‍ സ്‌കൂള്‍, സൈക്കില്‍ അസ്സോസിയേഷന്‍, റോള്ളര്‍ സ്‌കേറ്റിംഗ്, എസ്.എം.ആര്‍.വി. സ്‌കൂള്‍, എസ്.പി.സി, സാന്ത്വനം എസ്.വൈ.എസ്, കേരള യൂണിവേഴ്‌സിറ്റി യൂണിയന്‍, മുസ്ലിം എഡ്യൂക്കേഷണല്‍ സൊസൈറ്റി, മാനവീയം തെരുവോരക്കൂട്ടം, റഗ്ബി അസ്സോസിയേഷന്‍ എന്നിവരുടെ സഹകരണത്തോടുകൂടി ആരംഭിച്ച സ്തനാര്‍ബുദ മാസാചരണ പരിപാടികളുടെ ഉത്ഘാടന കര്‍മ്മം നിര്‍വ്വഹിക്കുകയായിരുന്നു തമ്പുരാട്ടി. ഇതുപോലുള്ള പദ്ധതികള്‍…

Read More

സ്‌നേഹജ്യോതി സ്‌പെഷ്യല്‍ ക്യാമ്പ് സെപ്തംബര്‍ മാസം 20, 21, 22 തീയതികളില്‍ നടന്നു.

മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെ അഭിരുചികൾ തിരിച്ചറിഞ് അവരെ സമൂഹത്തോടൊപ്പം മുന്നേറാൻ പ്രാപ്തരാക്കുന്നതിന്റെ ഭാഗമായി സ്വസ്തി ഫൌണ്ടേഷന്‍, സെന്റര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓണ്‍ മെന്റല്‍ റീടാര്‍ഡേഷന്‍ മുറിഞ്ഞപാലം, സായി-എല്‍.എന്‍.സി.പി.ഇ, കാര്യവട്ടം എന്നിവര്‍ ചേര്‍ന്ന്‌ കോവളം ഫ്രീഡം സെന്ററില്‍ ആരംഭിച്ച ക്യാമ്പ് സെപ്തംബര്‍ മാസം 20, 21, 22 തീയതികളില്‍ നടന്നു. ആഗസ്റ്റ് മാസം 8 മുതല്‍ 12 വരെയായിരുന്നു കഴിഞ്ഞ മാസത്തെ ക്യാമ്പ് നടന്നത്. കലാ-കായിക പരിശീലനം കുട്ടികള്‍ക്ക് നല്‍കി അവരെ സമൂഹത്തിന് മുന്നില്‍ നമ്മോടൊപ്പം കൊണ്ട് വരാനാണ് ഈ ക്യാമ്പ് കൊണ്ട് ലക്ഷ്യമിടുന്നത്. സി.ഐ.എം.ആര്‍. ഡയറക്ടര്‍ ഫാ.ഫെലിക്‌സ് തോമസ്, സ്വസ്തി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ജേക്കബ് പുന്നൂസ്, ട്രസ്റ്റി എസ്. ഗോപിനാഥ് എന്നിവരുടെ നേതൃത്വത്തിലാണ് സെപ്തംബര്‍ മാസം സ്‌പെഷ്യല്‍ ക്യാമ്പ് ആരംഭിച്ചത്.   മാജിക്, ഡാന്‍സ്, പാട്ട്, സൂമ്പ, എയറോബിക്‌സ്, കുട്ടിക്കവിതകള്‍, കരാട്ടേ, കളരി, സംഗീതോപകരണങ്ങള്‍, ശില്പ നിര്‍മ്മാണം, നാടകം എന്നിവയുടെ പഠനങ്ങളാണ് കുട്ടികള്‍ക്കുവേണ്ടി സെപ്തംബര്‍ മാസം ഒരുക്കിയത്. ക്യാമ്പിന്റെ രണ്ടാം…

Read More

സ്‌നേഹജ്യോതി സ്‌പെഷ്യല്‍ ക്യാമ്പ് 20 ന് ആരംഭിക്കും

മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെ അഭിരുചികൾ തിരിച്ചറിഞ് അവരെ സമൂഹത്തോടൊപ്പം മുന്നേറാൻ പ്രാപ്തരാക്കുന്നതിന്റെ ഭാഗമായി സ്വസ്തി ഫൌണ്ടേഷന്‍, സെന്റര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓണ്‍ മെന്റല്‍ റീടാര്‍ഡേഷന്‍ മുറിഞ്ഞപാലം, സായി-എല്‍.എന്‍.സി.പി.ഇ, കാര്യവട്ടം എന്നിവര്‍ ചേര്‍ന്ന്‌ കോവളം ഫ്രീഡം സെന്ററില്‍ ആരംഭിച്ച ക്യാമ്പ് ഈ മാസം 20, 21, 22 തീയതികളില്‍ നടക്കും. ആഗസ്റ്റ് മാസം 8 മുതല്‍ 12 വരെയായിരുന്നു കഴിഞ്ഞ മാസത്തെ ക്യാമ്പ് നടന്നത്. കലാ-കായിക പരിശീലനം കുട്ടികള്‍ക്ക് നല്‍കി അവരെ സമൂഹത്തിന് മുന്നില്‍ നമ്മോടൊപ്പം കൊണ്ട് വരാനാണ് ഈ ക്യാമ്പ് കൊണ്ട് ലക്ഷ്യമിടുന്നത്. ആഗസ്റ്റ് മാസം ഔപചാരികമായി അരങ്ങേറിയ ഈ ക്യാമ്പില്‍ ഒട്ടനവധി പ്രഗത്ഭരാണ് പങ്കെടുത്തത്.   ക്യാമ്പിലെ കുട്ടികള്‍ക്കിടയില്‍ നല്ലൊരു മാറ്റമാണ് ഉണ്ടായത്. അതുകൊണ്ട് തന്നെയാണ് എല്ലാ മാസവും മൂന്ന് ദിവസത്തെ ക്യാമ്പ് ഈ കുട്ടികള്‍ക്ക് വേണ്ടി നടത്താന്‍ സ്വസ്തി ഫൗണ്ടേഷന്റെ നേതൃത്വത്തിലുള്ള സംഘടനകള്‍ തീരുമാനിച്ചിട്ടുള്ളത്. മാജിക്, ഡാന്‍സ്, പാട്ട്, സൂമ്പ, എയറോബിക്‌സ്, കുട്ടിക്കവിതകള്‍, കരാട്ടേ,…

Read More

മത്സ്യത്തൊഴിലാളികളുടെ ആരോഗ്യ പരിപാലന പദ്ധതി-“സ്‌നേഹസാഗരം”

പ്രളയ ദുരിതാശ്വാസ മേഖലയില്‍ കേരളത്തിന്റെ സൈന്യമായി പ്രവര്‍ത്തിച്ച തിരുവനന്തപുരം ജില്ലയിലെ 541 മത്സ്യത്തൊഴിലാളികളുടെ ആരോഗ്യ സംരക്ഷണം സ്വസ്തി ഫൗണ്ടേഷന്റെയും, ടി.എസ്.എസ്.എസിന്റെയും, മെട്രോമനോരമയുടെയും നേതൃത്വത്തിലെ കൂട്ടായ്മ ഏറ്റെടുക്കുന്നു. ദിവ്യപ്രഭ കണ്ണാശുപത്രി, ജ്യോതിദേവ് ഡയബറ്റിക് സെന്ററര്‍, ശ്രീ ഗോകുലം മെഡിക്കല്‍കോളേജ്, ജി.ജി ഹോസ്പിറ്റല്‍, എസ്.എന്‍. ഗ്‌ളോബല്‍ മിഷന്‍, പി.എം.എസ് ഡെന്റല്‍ കോളേജ്, ഗവ.റീജിയണല്‍ ഇന്‍സ്റ്റിറ്റൂട്ട് ഓഫ് ഒപ്താല്‍മോളജി, ഗവ.ഡെന്റല്‍ കോളേജ് എന്നിവരുടെ സഹകരണത്തോടെയാണ് ‘സ്‌നേഹസാഗരം’ എന്ന പദ്ധതി. കാര്‍ഡിയോളജി, ഓണ്‍കോളജി, ഡയബറ്റോളജി, പ്‌ളാസ്റ്റിക് സര്‍ജറി, പീഡിയാട്രിക്, ഡെന്റല്‍, ഡെര്‍മെറ്റോളജി, ഒഫ്താല്‍മോളജി, ഓര്‍ത്തോപീഡിയാക്, ഗൈനക്കോളജി, ജനറല്‍ മെഡിസിന്‍, സൈക്കാട്രി, ഇ.എന്‍.ടി, യൂറോളജി തുടങ്ങിയ വിഭാഗങ്ങളിലായി സ്വസ്തി ഫൗണ്ടേഷനിലെ പ്രഗത്ഭരായ 40 ഓളം ഡോക്ടര്‍മാരുടെ സംഘമാണ് പദ്ധതിക്ക് നേതൃത്വം നല്‍കുന്നത്. ഒക്‌ടോബര്‍ രണ്ടാം വാരത്തില്‍ വെള്ളയമ്പലം ടി.എസ്.എസ്.എസില്‍ നടക്കുന്ന ഈ പ്രോജക്ടിന്റെ ആദ്യ ക്യാമ്പില്‍ വച്ച് ഇവര്‍ക്ക് ആരോഗ്യ കാര്‍ഡുകള്‍ വിതരണം ചെയ്യും.…

Read More