ആരോഗ്യ പരിരക്ഷയില്‍ കേരളം ലോകോത്തര മാതൃക സൃഷ്ടിക്കും – ചെറിയാന്‍ ഫിലിപ്പ്

ആരോഗ്യ പരിരക്ഷയില്‍ കേരളം താമസിക്കാതെ ലോകോത്തര മാതൃക സൃഷ്ടിക്കുമെന്ന് നവ കേരളം കര്‍മ്മ പദ്ധതി കോര്‍ഡിനേറ്റര്‍ ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു. ആര്‍ദ്രം മിഷന്റെ ഭാഗമായി ആരംഭിച്ചിട്ടുള്ള കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ പ്രധിരോധത്തിലും രോഗചികിത്സയിലും ജനകീയ വികസന ദൗത്യങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. നാലാഞ്ചിറ സെന്റ് ജോണ്‍സ് മോഡല്‍ ഹയര്‍ സെക്കന്ററി യില്‍ നടന്ന പിങ്ക് മാസാചരണത്തിന്റെ ഭാഗമായുള്ള സ്‌നേഹതാളം പദ്ധതി ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവിതശൈലി രോഗങ്ങള്‍ക്കുള്ള മരുന്നുകളും എല്ലാവര്‍ക്കും സൗജന്യമായി ലഭ്യമാക്കുന്നു. താലൂക്ക് ആശുപത്രികളെ ക്രമേണ ജില്ലാ ആശുപത്രികളുടെ നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്നും ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു. അര്‍ബുദരോഗികള്‍ക്ക് രോഗചികിത്സക്കും ബോധവത്ക്കരണത്തിനും സാന്ത്വനത്തിനും മലയാള മനോരമയും സ്വസ്തി ഫൗണ്ടേഷനും നടത്തുന്ന സ്‌നേഹതാളം പോലുള്ള പരിപാടികള്‍ ആരോഗ്യ മേഖലയിലെ മഹനീയ സംരംഭമാണെന്നും അതുവഴി ആരോഗ്യ മേഖലയില്‍ വിപ്‌ളവകരമായ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ കഴിയുമെന്നും ചെറിയാന്‍ ഫിലിപ്പ് അവകാശപ്പെട്ടു. ആര്‍.സി.സി.യിലെ റിട്ട.പ്രൊഫ. ഡോ.ബാബു…

Read More

മലയാള മനോരമയും സ്വസ്തി ഫൗണ്ടേഷനും ഏറ്റെടുത്തിരിക്കുന്നത് ഒരു ദൈവീകമായ  ദൗത്യം – എ.ഹേമചന്ദ്രന്‍ ഐ.പി.എസ്.

മലയാള മനോരമയും സ്വസ്തി ഫൗണ്ടേഷനും ദൈവീകമായ ഒരു ദൗത്യമാണ് ഏറ്റെടുത്തിരിക്കുന്നത് എന്ന് ഡി.ജി.പി.യും ഫയര്‍ഫോഴ്‌സ് മേധാവിയുമായ എ.ഹേമചന്ദ്രന്‍ പറഞ്ഞു. തിരുവനന്തപുരം വിമന്‍സ് കോളേജില്‍ പിങ്ക് മാസാചരണത്തോടനുബന്ധിച്ചു നടന്ന സ്‌നേഹതാളം പദ്ധതി ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ധേഹം. സമൂഹത്തിനെ കാര്‍ന്നു തിന്നുന്ന ക്യാന്‍സര്‍ എന്ന ശത്രുവിനെതിരെ കഴിഞ്ഞ നാല് വര്‍ഷക്കാലമായി വിശ്രമമില്ലാതെ പോരാടുന്ന ഈ സംഘടനകള്‍ ലോകത്തിനു തന്നെ മാതൃകപരമാണ് എന്നും അദ്ദേഹം പറഞ്ഞു. ഓരോ ബോധവത്ക്കരണ സെമിനാറുകള്‍ കഴിയുമ്പോഴും അതിനു പങ്കെടുക്കുന്നവര്‍ ഈ പദ്ധതി യുടെ ബ്രാന്റ് അംബാസിഡര്‍മാരായി മാറണം എന്നും എ.ഹേമചന്ദ്രന്‍ പറഞ്ഞു. ആര്‍.സി.സി. റിട്ട. പ്രൊഫസര്‍ ഡോ.ബാബു മാത്യു, അഡ്വീഷണല്‍ പ്രൊഫസര്‍ ഡോ.ചന്ദ്രമോഹന്‍, അസിസ്റ്റന്റ് പ്രൊഫ. ഡോ.കലാവതി തുടങ്ങിയവര്‍ ക്യാമ്പിനും ചര്‍ച്ചയ്ക്കും നേതൃത്വം നല്‍കി. യോഗത്തില്‍ പ്രിന്‍സിപ്പള്‍ ഡോ. ജി. വിജയലക്ഷ്മി അദ്ധ്യക്ഷത വഹിച്ചു. മനോരമ സര്‍ക്കുലേഷന്‍ ഡപ്പ്യൂട്ടി ജനറല്‍ മനേജര്‍ സി.എ. തോമസ്, സര്‍ക്കുലേഷന്‍…

Read More

സ്‌നേഹതാളത്തിന്റെ ഭാഗമായി സ്വസ്തി ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികളുടെ സംവാദം-കഴക്കൂട്ടം ജ്യോതീസ് സ്‌കൂളില്‍

കാന്‍സറിനുള്ള ഒരു കാരണം ജീവിതശൈലി… മാംസാഹാരങ്ങള്‍ ഒഴിവാക്കി പച്ചക്കറികളും പഴങ്ങളും കഴിക്കൂ, വ്യായാമം ശീലമാക്കൂ… ആര്‍.സി.സിയിലെ കാന്‍സര്‍ രോഗ വിദഗ്ധരുമായി നടത്തിയ സംവാദം വിദ്യാര്‍ത്ഥികള്‍ക്കു പുത്തന്‍ അനുഭവമായി. സ്‌നേഹതാളത്തിന്റെ ഭാഗമായി മെട്രോ മനോരമ വായനക്കാര്‍ക്കായി സ്വസ്തി ഫൗണ്ടേഷന്‍ ജ്യോതീസ് ഗ്രൂപ്പ ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സുമായി ചേര്‍ന്നു പിങ്ക് മാസാചരണത്തിന്റെ ഭാഗമായാണ് അര്‍ബുദത്തെപ്പറ്റിയുള്ള വിദ്യാര്‍ത്ഥികളുടെ സംശയങ്ങള്‍ പരിഹരിക്കുന്നതിനു കഴക്കൂട്ടം ജ്യോതീസ് സെന്‍ട്രല്‍ സ്‌കൂളില്‍ സംവാദം നടത്തിയത്. ലോകത്തില്‍ 14 ദശലക്ഷം അര്‍ബുദ രോഗികളുണ്ട്. അതില്‍ 10 ലക്ഷം പേര്‍ ഇന്ത്യക്കാരാണ്. ഇവരില്‍ തന്നെ 66,000 രോഗികള്‍ കേരളത്തിലാണെന്ന് ആര്‍സിസി ഡയറക്ടര്‍ ഇന്‍ ചാര്‍ജ് ഡോ.കെ.രാംദാസ് വ്യക്തമാക്കി. കേരളത്തില്‍ പുരുഷന്‍മാരില്‍ കൂടുതലും ശ്വാസകോശങ്ങളെ ബാധിക്കുന്ന അര്‍ബുദവുമാണു കാണുന്നത്. അര്‍ബുദത്തെ ഭയക്കേണ്ട കാര്യമില്ല. നേരത്തെ കണ്ടെത്തിയാല്‍ ചികിത്സിച്ചു ഭേദമാക്കാവുന്നതേയുള്ളൂ. നമ്മുടെ ജീവിതശൈലിയാണ് അര്‍ബബുദത്തെ വിളിച്ചുവരുത്തുന്ന ഒരു ഘടകം. മാംസാഹാരങ്ങള്‍ പരമാവധി ഒഴിവാക്കി പച്ചക്കറികളും…

Read More

കാന്‍സറിനെക്കാള്‍ ഭയാനകം വര്‍ഗീയതയെന്ന മനോരോഗം : ഡോ. പി.എ.ഫസല്‍ ഗഫൂര്‍

സമൂഹത്തെ കാര്‍ന്നു തിന്നുന്ന കാന്‍സര്‍ എന്ന മഹാരോഗത്തെക്കാളും ഭയാനകമാണ് വര്‍ഗ്ഗീയതയെന്ന മാനസിക രോഗമാണെന്ന് എം.ഇ.എസ് സംസ്ഥാന പ്രസിഡന്റ് ഡോ.പി.എ.ഫസല്‍ ഗഫൂര്‍ പറഞ്ഞു. ലോക സ്തനാര്‍ബുദ മാസാത്തോടനുബന്ധിച്ച് മലയാള മനോരമയുടെയും സ്വസ്തി ഫൗണ്ടേഷന്റെയും നേതൃത്വത്തിലുള്ള പിങ്ക് മാസാചരണ പരിപാടിയുടെ സമാപനമായ ഒക്‌ടോബര്‍ 28 ലെ പിങ്ക് ദിനത്തിന്റെ പ്രഖ്യാപന സമ്മേളനം തിരുവല്ലം ക്രൈസ്റ്റ് നഗര്‍ സി.ബി.എസ്.ഇ സ്‌കൂളില്‍ ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്യാന്‍സര്‍ എന്ന രോഗത്തിനെതിരെ പടപൊരുതുന്ന മലായള മനോരമയുടെയും സ്വസ്തി ഫൗണ്ടേഷന്റെയും നേതൃത്വത്തിലുള്ള സ്‌നേഹതാളം കൂട്ടായ്മ ലോകത്തിനാകെ മാതൃകയാണെന്ന് ഫസല്‍ ഗഫൂര്‍ പറഞ്ഞു. സ്തനാര്‍ബുദ ക്യാന്‍സര്‍ തടയാവുന്നതാണ് അതിന് ബോധവത്ക്കരണ പരിപാടികളിലൂടെ സമൂഹത്തെ ഒട്ടാകെ ബോധവത്ക്കരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ക്യാന്‍സര്‍ ബോധവത്ക്കരണം നടക്കുന്നതോടൊപ്പം തന്നെ സമൂഹത്തിനെ വിഭജിച്ച് നിര്‍ത്തുവാന്‍ ശ്രമിക്കുന്ന വര്‍ഗ്ഗീയതയെന്ന മാനസ്സികരോഗത്തിനെതിരെയും ബോധവത്ക്കരണ പരിപാടികള്‍ നടത്തണമെന്നും അദ്ദേഹം പറഞ്ഞു. സമാന ചിന്താഗതിക്കാരുടെ ഒരു കൂട്ടായ്മയാണ്…

Read More

‘സ്‌നേഹതാളം അനന്തപുരിയുടെ ഹൃദയതാളം’, ഡോ.അനില്‍ പീതാംബരൻ

ആരോഗ്യരംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ സൃഷ്ടിക്കുവാൻ സ്നേഹത്താലത്തിലൂടെ മലയാള മനോരമയ്ക്കും, സ്വസ്തി ഫൗണ്ടേഷനും കഴിയുന്നുവെന്നത് നേട്ടമാണെന്ന് സ്വസ്തി സൗഖ്യയുടെ വൈസ് ചെയർമാനും, മെഡിക്കൽ കോളേജിൽ ന്യൂറോ സർജൻ വിഭാഗം തലവനുമായ ഡോ.അനിൽ പീതാംബരൻ പറഞ്ഞു. മലയാള മനോരമയുടെയും, സ്വസ്തി ഫൗണ്ടേഷന്റെയും, സ്നേഹതാളം സൗജന്യ പരിശോധന ക്യാമ്പ് ഉത്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മലയാള മനോരമയുടെയും, സ്വസ്തി ഫൗണ്ടേഷന്റെയും പ്രയത്നങ്ങൾ കൊണ്ട് ക്യാന്സറിനെതിരെ പടപൊരുതാൻ സമൂഹം സജ്ജരായിക്കഴിഞ്ഞു. സ്നേഹതാളം പദ്ധതി അനന്തപുരി നിവാസികളുടെ ഹൃദയതാളമായിക്കഴിഞ്ഞു, എന്നും അദ്ദേഹം പറഞ്ഞു. ഒത്തൊരുമിച്ച് പ്രവർത്തിച്ചാൽ ക്യാൻസർ വിമുക്ത സമൂഹമെന്ന സ്വപ്നം യാഥാർത്ഥ്യമാകുമെന്ന് സ്വസ്തി സൗഖ്യയുടെ എക്സിക്യൂട്ടീവ് അംഗവും, ആർ.സി.സി റിട്ടയേർഡ്‌ പ്രൊഫസറുമായ ഡോ.ബാബു മാത്യു പറഞ്ഞു. പള്ളിപ്പുറം റെസിഡന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് കൃഷ്ണൻകുട്ടി നായർ അധ്യക്ഷത വഹിച്ച യോഗത്തിൽ ഡോ.ജിജി അനിൽ, ഡോ.മീരാ വാഗ്, ഡോ.കവിത ദേവിൻ, സ്വസ്തി ഫൗണ്ടേഷൻ ട്രസ്റ്റി വി.കാർത്തിയായനി,…

Read More

സാന്ത്വനമാകാൻ ‘സ്‌നേഹതാളം’

മലയാള മനോരമയുടെയും സ്വസ്തി ഫൗണ്ടേഷന്റെയും സ്‌നേഹതാളം സൗജന്യ ക്യാന്‍സര്‍ പരിശോധന ക്യാമ്പ്, ഫാമിലി പ്‌ളാനിംഗ് അസ്സോസിയേഷന്‍ ഓഫ് ഇന്‍ഡ്യ, വുമൺ എംപവര്‍മെന്റ് ആന്റ് ഹൂമന്‍ റിസോഴ്സ് ഡവലപ്‌മെന്റ് എന്നിവരുടെ നേതൃത്വത്തിൽ വട്ടിയൂര്‍ക്കാവ് പോബ്സിൽ നടന്നു. ആര്‍.സി.സി. റിട്ടയേർഡ്‌ പ്രൊഫസറും, സ്വസ്തി സൗഖ്യ യുടെ എക്സിക്യൂട്ടീവ് അംഗവുമായ ഡോ. ബാബു മാത്യു ക്യാമ്പ് ഉത്ഘാടനം ചെയ്തു. ഡോ.ശാന്തു സദാശിവം, ഡോ.ശാലി എസ് നായര്‍, ഡോ. നിഷ സാം, ഫാമിലി പ്‌ളാനിംഗ് അസോസിയേഷന്‍ ഓഫ് ഇന്ത്യയിലെ ഡോ.ശോഭ, അശ്വതി എന്നിവർ ക്യാമ്പിന് നേതൃത്വം നല്‍കി. വട്ടിയൂർക്കാവ് പോബ്‌സ് മാനേജര്‍ ബിജു ബാബു, പ്രോജക്റ്റ് മാനേജര്‍ ചന്ദ്രമോഹന്‍, വുമൺ എംപവര്‍മെന്റ് ആന്റ് ഹൂമന്‍ റിസോഴ്സ് ഡെവലപ്‌മെന്റ മാനേജര്‍ എം. മുകേഷ് എന്നിവർ ക്യാമ്പില്‍ പങ്കെടുത്തു.

Read More

“ആരോഗ്യമുള്ളൊരു മനസ്സിനു മാത്രമേ നല്ലൊരു സമൂഹത്തെ സൃഷ്ടിച്ചെടുക്കാനാകൂ”, ഡോ. ബാബു മാത്യു

ആരോഗ്യമുള്ളൊരു മനസ്സിനുടമയായ വ്യക്തിയ്ക്കു മാത്രമേ നല്ലൊരു സമൂഹത്തെ സൃഷ്ടിച്ചെടുക്കാനാകൂ എന്ന് ആർ.സി.സി’യിലെ റിട്ട:പ്രൊഫസറും, സ്വസ്തി സൗഖ്യയുടെ എക്സിക്യൂട്ടീവ് അംഗവുമായ ഡോ. ബാബു മാത്യു പറഞ്ഞു. തിരുവനന്തപുരം കാട്ടാക്കട നിയോജകമണ്ഡലത്തിലെ ‘ഒപ്പം’ പദ്ധതിയുടെ ഭാഗമായി മലയാള മനോരമ’യുടെയും സ്വസ്തി ഫൗണ്ടേഷന്റെയും നേതൃത്വത്തിൽ പള്ളിച്ചൽ കുടുംബാരോഗ്യകേന്ദ്രത്തിൽ വച്ച് സംഘടിപ്പിച്ച സ്നേഹതാളം സൗജന്യ ക്യാൻസർ പരിശോധന ക്യാമ്പ് ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്യാൻസർ വരുന്നത് പ്രതിരോധിക്കാനുള്ള കഴിവ് കൂടുതലായും സ്ത്രീകൾക്കാണുള്ളതെന്നും, പണ്ട് കണ്ടു വന്നിരുന്ന ഗർഭാശയ ക്യാൻസർ ഇപ്പോൾ പൂർണ്ണമായും ഇല്ലാതാകുകയാണെന്നും അദ്ദേഹം പറഞ്ഞു. കാട്ടാക്കട നിയോജകമണ്ഡലത്തിൽ നടപ്പിലാക്കുന്ന ഒപ്പം പദ്ധതി കൊണ്ട് പ്രസ്തുത മേഖലയിലെ മുഴുവൻ സ്ത്രീകൾക്കും ആരോഗ്യ പരമായ നേട്ടങ്ങളുണ്ടാകുമെന്നും ഡോ. ബാബു മാത്യു പറഞ്ഞു. പള്ളിച്ചൽ വാർഡ് മെമ്പർ ബി.വിക്രമന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഡോ. ആയിഷ ബിഗം, പള്ളിച്ചൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മല്ലികാവിജയൻ, ഡോ.ഏവീസ്…

Read More

കരുതല്‍ കാന്‍സറിനെ അകറ്റുന്നു. -ജേക്കബ് പുന്നൂസ് ഐ.പി.എസ്.

ജേക്കബ് പുന്നൂസ് ഐ.പി.എസ്. കരുതലും നന്മയുള്ള മനസ്സും കാന്‍സര്‍ എന്ന മാഹാ രോഗത്തെ അകറ്റുമെന്ന് മുന്‍ ഡി.ജി.പിയും സ്വസ്തിഫൗണ്ടേഷന്‍ ചെയര്‍മാനുമായ ജേക്കബ് പുന്നൂസ് പറഞ്ഞു.  സ്വസ്തിഫൗണ്ടേഷനും തുമ്പമണ്‍ മൈത്രി റസിഡന്റ്‌സ് അസ്സോസിയേഷനും ചേര്‍ന്ന് അടൂര്‍ തുമ്പമണ്‍ ഗവണ്‍മെന്റ് ഹോസ്പിറ്റലില്‍ വച്ച് സംഘടിപ്പിച്ച സ്‌നേഹതാളം സൗജന്യ കാന്‍സര്‍ പരിശോധന ക്യാമ്പ് ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കരുതലും നന്മയുള്ള മനസ്സും ചേര്‍ന്നാല്‍ കാന്‍സര്‍ മാത്രമല്ല സമൂഹത്തിലെ പല വിപത്തുകള്‍ക്കും പരിഹാരമാര്‍ഗ്ഗമാണെന്നും അദ്ദേഹം പറഞ്ഞു.  എല്ലാവരിലും നന്മയുടെ ഒരു അംശമെങ്കിലുമുണ്ട്, അത് മനസ്സിലാക്കി സമൂഹത്തിന് വേണ്ടി പ്രവര്‍ത്തിക്കുവാന്‍ സ്വസ്തി ഫൗണ്ടേഷന് കഴിയുന്നു എന്നുള്ളതാണ് ഏറ്റവും വലിയ നേട്ടം. കാന്‍സര്‍ നിര്‍ണ്ണയ പരിശോധനയോടുള്ള വിമുഖത കൈവെടിഞ്ഞ് എല്ലാവരും മുന്നോട്ടു വരണമെന്ന് മുന്‍ ഐ.ജി യും സ്വസ്തിഫൗണ്ടേഷന്‍ ട്രസ്റ്റിയുമായ എസ്. ഗോപിനാഥ് ഐ.പി.എസ് പറഞ്ഞു.

Read More