സുഖിനോ ഭവന്തു ബോധവത്ക്കരണ ക്‌ളാസ്സ്

വിലയ്ക്കു വാങ്ങാന്‍ കഴിയുന്നതല്ല സ്‌നേഹം: മുതുകാട് സ്‌നേഹം വിലയ്ക്കു വാങ്ങുവാനോ ചോദിച്ചു വാങ്ങുവാനോ കഴിയുന്നതല്ല എന്നു പ്രശസ്ത മജീഷ്യനും സ്വസ്തി ഫൗണ്ടേഷന്‍ ട്രസ്റ്റിയുമായ ഗോപിനാഥ് മുതുകാട് നിര്‍മ്മല ഭവന്‍ സ്‌കൂളില്‍ സുഖിനോ ഭവന്തുവിന്റെ നേതൃത്വത്തില്‍ നടന്ന ബോധവത്ക്കരണ ക്‌ളാസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ധേഹം. സ്‌നേഹം കൊണ്ട് ലോകം മുഴുവന്‍ കീഴടക്കാന്‍ കഴിയും, എന്തു നേടിയാലും സ്‌നേഹം, അനുകമ്പ എന്നിവ നമ്മളില്‍ ഇല്ലെങ്കില്‍ അതു വ്യര്‍ഥമായി മാറും. സമൂഹം ഒന്നാണെന്നും ഇതിലുള്ള എല്ലാം നമുക്കെല്ലാവര്‍ക്കും തുല്യമായി അവകാശപ്പെട്ടതാണെന്നുള്ള ബോധ്യം നമ്മളില്‍ ഉണ്ടാകണം. എങ്കില്‍ മാത്രമേ സുഖിനോ ഭവന്തു യാഥാര്‍ത്ഥ്യമാകു എന്നും അദ്ധേഹം പറഞ്ഞു. കുട്ടികളാണ് ലോകത്തിന്റെ ഭാവി  :  ജേക്കബ് പുന്നൂസ് കുട്ടികളാണു ലോകത്തിന്റെ ഭാവിയെന്നും അതുകൊണ്ടാണു കുട്ടികളുടെ ശാക്തീകരണം ലക്ഷ്യമിട്ട് സുഖിനോഭവന്തു സംഘടിപ്പിക്കാന്‍ കഴിഞ്ഞത് എന്നു മുന്‍ ഡിജിപിയും സ്വസ്തി ഫൗണ്ടേഷന്‍ ചെയര്‍മാനുമായ ജേക്കബ് പുന്നൂസ് തന്റെ അധ്യക്ഷ…

Read More

‘സുഖിനോഭവന്തു’ – ചാരാച്ചിറ റെസിഡൻസ് അസോസിയേഷൻ സംഗമം

സൈബർ കുറ്റകൃത്യങ്ങൾ അനിയന്ത്രിതമായി വളർന്നു വരുന്ന ഇന്നത്തെ സാഹചര്യത്തിൽ അതിനെതിരെ ശക്തമായി പോരാടേണ്ടത് നമ്മൾ ഓരോ പൗരന്മാരുടെയും അടിസ്ഥാന കടമയായി മാറിയിരിക്കുകയാണെന്ന് നന്തൻകോട് വാർഡ് കൗൺസിലർ പാളയം രാജൻ പറഞ്ഞു. ‘സുഖിനോഭവന്തു’ പ്രോജക്റ്റിന്റെ ഭാഗമായി നന്തൻകോട് ചാരാച്ചിറ റെസിഡൻസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടന്ന കുടുംബ സംഗമം ഉത്‌ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ, കേരളാ പോലീസ് സൈബർ വിഭാഗത്തിൽ അസിസ്റ്റന്റ് കമ്മീഷണറായി വിരമിച്ച എൻ.വിനയകുമാർ സൈബർ കുറ്റകൃത്യങ്ങളെക്കുറിച്ചും, അഗ്രികൾച്ചറൽ വിഭാഗത്തിലെ അസിസ്റ്റന്റ് ഡയറക്ടറായ സി.എൽ മിനി ‘അടുക്കളത്തോട്ടം’ എന്ന വിഷയത്തെക്കുറിച്ചും വിശദമായി ക്ലാസ്സെടുക്കുകയുണ്ടായി. അതിനു ശേഷം അഗ്രികൾച്ചറൽ വിഭാഗത്തിലെ ബിനുലാൽ അസോസിയേഷൻ അംഗങ്ങൾക്ക് വിത്ത് വിതരണം ചെയ്തു. ഇവരെക്കൂടാതെ. വൈ.എം.സി.എ എക്സ്‌യിക്യൂട്ടീവ് അംഗമായ സാജൻ വേളൂർ, ചാരാച്ചിറ അസോസിയേഷൻ പ്രസിഡന്റ് അബ്‌ദുൾ നാസർ സെയിൻ, സെക്രട്ടറി കെ.ജയചന്ദ്രൻ നായർ, ട്രെഷറർ സുരേഷ് ബാബു, റെസിഡൻസ്റ് അസോസിയേഷൻ…

Read More

‘സുഖിനോ ഭവന്തു’ സോഷ്യല്‍ ക്യാംപെയിന്‍ തുടക്കമായി

തിരുവനന്തപുരം നഗരം കേന്ദ്രീകരിച്ചു നടത്തുന്ന സുഖിനോ ഭവന്തു സോഷ്യല്‍ ക്യാംപെയിന് തുടക്കമായി. നന്തന്‍കോട് ഹോളി ഏഞ്ചല്‍സ് സ്‌കൂളില്‍ വച്ച് നടന്ന ചടങ്ങ് പൂയം തിരുനാള്‍ ഗൗരി പാര്‍വതി ബായി ഉദ്ഘാടനം ചെയ്തു. ഭൂമിയില്‍ ഉള്ളതെല്ലാം മനുഷ്യനുള്‍പ്പെടെ എല്ലാ ജീവജാലങ്ങള്‍ക്കും തുല്യമായി അവകാശപ്പെട്ടതാണെന്ന വസ്തുത നാം വിസ്മരിക്കരുത്. എന്നാല്‍ ഇന്ന്‌ സമത്വം എന്ന ആശയത്തിന്മേല്‍ കരിനിഴല്‍ വീണിരിക്കുന്നുവെന്നും തമ്പുരാട്ടി പറഞ്ഞു. സാമ്പത്തിക, ആരോഗ്യ ശേഷിയുടെ അടിസ്ഥാനത്തില്‍ മനുഷ്യരില്‍ കരുത്തരും മറ്റു ചിലര്‍ ദുര്‍ബലരുമായി മാറുന്നു. സമൂഹമാണ് നമ്മുടെ കുടുംബം എന്ന സത്യം തിരിച്ചറിഞ്ഞെങ്കില്‍ മാത്രമേ യഥാര്‍ത്ഥ വികസനം സാധ്യമാവുകയുള്ളൂ എന്നും സമത്വം വരികയുള്ളൂവെന്നും അവര്‍ കൂട്ടിച്ചേർത്തു. പ്രകൃതിയാണ് പരമമായ ദൈവം. ആ പ്രകൃതിയ്ക്ക് ദോഷം വരുത്തുന്ന എന്തു പ്രവൃത്തിയും, നമ്മൾ മനുഷ്യരുടെ നാശത്തിനു വഴി തെളിക്കുമെന്ന് കെ.മുരളീധരൻ എം.എൽ.ഇ തന്റെ അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു. പ്രകൃതിയോട് സ്നേഹം മാത്രം…

Read More

ജനനന്മയ്ക്കായ് ‘സുഖിനോ ഭവന്തു’വിന് തുടക്കം.

“ലോകാ സമസ്താ സുഖിനോ ഭവന്തു” – സമസ്ത ലോകർക്കും സുഖം ഭവിക്കട്ടെ എന്ന അർത്ഥം വരുന്ന ഈ വരികൾ വാക്കിൽ മാത്രമല്ല പ്രവൃത്തിയിലും കാത്തു സൂക്ഷിക്കുന്ന, ആ ഒരു നന്മയെ ജീവിതലക്ഷ്യമാക്കി മാറ്റിയ ഒരുപാടു പേരുണ്ട് ഈ ലോകത്ത്. അത്തരത്തിലുള്ള വ്യക്തികൾ ഒരുമിച്ചു ചേർന്ന് പല തരം പദ്ധതികൾ തയ്യാറാക്കുന്നുണ്ട്. ലക്‌ഷ്യം ഒന്നു തന്നെയാണ്, നമുക്കൊപ്പം ഈ ലോകവും സന്തോഷിക്കണം, സുരക്ഷിതമായിരിക്കണം, എല്ലാത്തിലുമുപരി മനസ്സിലെ നന്മ എന്നും കെടാതെ സൂക്ഷിക്കപ്പെടണം. ഇങ്ങനെ, ഒരേ മനസ്സുള്ള ഒരുപാടു പേർ ഒരുമിച്ചു ചേർന്നപ്പോൾ രൂപപ്പെട്ടതാണ് സ്വസ്തി ഫൗണ്ടേഷൻ. പാവപ്പെട്ടവർക്കും, അശരണർക്കും ഒരു ആശ്രയമെന്ന നിലയിൽ ഈ കഴിഞ്ഞ നാലു വർഷങ്ങളായി തലസ്ഥാനനഗരിയിൽ സ്വസ്തി ഫൗണ്ടേഷൻ നിലകൊള്ളുന്നുണ്ട്. സ്ഥാനാർബുദത്തിനെതിരെയുള്ള പോരാട്ടമായ ‘സ്നേഹതാളം’, ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്കു വേണ്ടിയുള്ള ‘സ്നേഹജ്വാല’ തുടങ്ങി പല തരം സ്നേഹ സ്വാന്തന പദ്ധതികളുമായി ജനഹൃദയങ്ങളിൽ സ്ഥാനം പിടിച്ചിട്ടുള്ള…

Read More