സ്‌നേഹജ്യോതി സ്‌പെഷ്യല്‍ ക്യാമ്പ്-അവസാനിച്ചു.

ആഗസ്റ്റ് മാസം 8 മുതല്‍ 12 വരെ കോവളം ഫ്രീഡം സെന്ററില്‍ മാനസികവെല്ലുവിളി നേരിടുന്ന കുട്ടികളുടെ കലാ-കായിക പരിശീലനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി നടന്നു വന്ന അഞ്ച് ദിന ക്യാമ്പ് അവസാനിച്ചു. സ്വസ്തി ഫൗണ്ടേഷന്‍, സെന്റര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓണ്‍ മെന്റല്‍ റിട്ടാര്‍ഡേഷന്‍ മുറിഞ്ഞപാലം, എല്‍.എന്‍.സി.പി.ഇ കാര്യവട്ടം, ശാന്തിഗിരി ആശ്രമം എന്നിവര്‍ ചേര്‍ന്നാണ് അഞ്ച് ദിവസത്തെ ക്യാമ്പ് സംഘടിപ്പിച്ചത്.   ക്യാമ്പിന്റെ സമാപന ഉത്ഘാടനം പൂയം തിരുന്നാള്‍ ഗൗരി പാര്‍വ്വതി ഭായി തമ്പുരാട്ടി ഉത്ഘാടനം ചെയ്തു. വ്യത്യസ്തമായി കഴിവുകളുള്ളവരാണ് ഈ കുട്ടികള്‍. അവരെ ഇതുപോലുള്ള ക്യാമ്പുകളില്‍ പങ്കെടുപ്പിക്കുന്നതിലൂടെ സമൂഹത്തില്‍ അവര്‍ക്ക് വലിയൊരു പ്രാധാന്യം കൊടുത്ത് നമ്മളോടൊപ്പം വളര്‍ത്തിയെടുക്കുവാന്‍ ഇതുപോലുള്ള സംഘടനകള്‍ മുന്നിട്ടിറങ്ങുന്നത് തികച്ചും അഭിനന്ദനമര്‍ഹിക്കുന്നുവെന്ന് തമ്പുരാട്ടി പറഞ്ഞു.  ക്യാമ്പിന്റെ സമാപനചടങ്ങ് ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു തമ്പുരാട്ടി.  സമാപന യോഗത്തില്‍ സ്വസ്തി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ജേക്കബ് പുന്നൂസ് ഐ.പി.എസ്, സി.ഐ.എം.ആര്‍. ഡയറക്ടര്‍ ഫാ.തോമസ് ഫെലിക്‌സ് സി.എം.ഐ,…

Read More

സ്‌നേഹജ്യോതി സ്‌പെഷ്യല്‍ ക്യാമ്പ്-നാലാം ദിനം

വ്യായായ്മ പരിശീലനത്തിന്റെ ഭാഗമായി നാലാം ദിനവും രാവിലെ ഡോ. ഉഷ എസ് നായര്‍ ക്യാമ്പിലെ കുട്ടികളെ എയറോബിക്‌സ് പരിശീലിപ്പിച്ചു. എല്‍.എന്‍.സി.പി.ഇ കാര്യവട്ടം കോളേജിലെ സ്‌പോര്‍ട്‌സ് ടി-ഷര്‍ട്ടുകള്‍ കുട്ടികള്‍ക്ക് ഫാ.തോമസ് ഫെലിക്‌സ്, എബിജോര്‍ജ്, സിസ്റ്റര്‍ എലൈസ്, സിസ്റ്റര്‍ ബെറ്റ്‌സി, ഡോ.കാര്‍ത്തിക ഗോപന്‍, ബീന ആനി, ശ്യാമലി ഘോഷ് എന്നിവര്‍ ചേര്‍ന്ന് വിതരണം ചെയ്തു. സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കുന്നതിന് മുന്‍പേ ഒട്ടനവധി വേദികളില്‍ മിമിക്രി അവതരിപ്പിക്കാന്‍ അവസരം ലഭിച്ച ആര്‍ദ്ര സാജന്‍ കുട്ടികളെ മിമിക്രി പരിശീലിപ്പിച്ചു. ഡോ.കാര്‍ത്തിക ഗോപന്‍, ഡോ.യാമിനി തങ്കച്ചി, സാജന്‍ വേളൂര്‍ എന്നിവര്‍ കുട്ടികള്‍ക്ക് വേണ്ടി കുട്ടിക്കവിതകളും, കഥകളും അവതരിപ്പിച്ചു.      കളിമണ്‍ ശില്‍പങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള പരിശീലനം പ്രശസ്ത ശില്പി വി. സതീഷന്‍ കുട്ടികളെ പരിശീലിപ്പിച്ചു.   കളിമണ്ണ് കൊണ്ട്  ചെറു ശില്പങ്ങളെയാണ് (പക്ഷി മൃഗാതിയുടെ ആകൃതിയിലുള്ള) വി. സതീഷന്‍ കുട്ടികളെ നിര്‍മ്മിക്കാന്‍ പരിശീലിപ്പിച്ചത്.      സ്വസ്തി ഫൗണ്ടേഷന്‍ ട്രസ്റ്റിയും…

Read More

സ്‌നേഹജ്യോതി സ്‌പെഷ്യല്‍ ക്യാമ്പ്-മൂന്നാം ദിനം

വ്യായായ്മ രഹിതമായ ജീവിതം മാറ്റി നല്ലൊരു സമൂഹത്തെ സൃഷ്ടിക്കുന്നതിന് സ്‌നേഹജ്യോതി സ്‌പെഷ്യല്‍ ക്യാമ്പിന്റെ മൂന്നാം ദിനം രാവിലെ 8.30 മണിക്ക് എല്‍.എന്‍.സി.പി.ഇ യിലെ എയറോബിക്‌സ് പരിശീലക ഡോ.ഉഷ എസ് നായര്‍ കുട്ടികളെ എയറോബിക്‌സ് പരിശീലിപ്പിച്ചു.   അഭിനയവും ഡാന്‍സും കുട്ടികള്‍ക്ക് പകര്‍ന്നു കൊടുക്കുന്നതിന് വേണ്ടി പ്രശസ്ത സിനി ആര്‍ട്ടിസ്റ്റ് ശ്രീലക്ഷ്മി കുട്ടികളെ പരിശീലിപ്പിച്ചു. കേരളത്തില്‍ നിലനിന്നിരുന്ന ആയോധന കലയായ കളരിപ്പയറ്റ്‌ നാഷണല്‍ ചാമ്പ്യന്‍ വിഷ്ണുവിന്റെ നേതൃത്വത്തില്‍ കുട്ടിള്‍ക്കായി കളരിപ്പയറ്റ് പരിശീലിപ്പിച്ചു. കേരള കളരിപ്പയറ്റ് ഫെഡറേഷന്റെ നേതൃത്വത്തിലാണ് കളരിപ്പയറ്റ് സംഘടിപ്പിച്ചത്. പാട്ടിന്റെ വോക്കല്‍ പഠിപ്പിക്കുന്നതിന് രേഷ്മ രാഘവേന്ദ്ര കുട്ടികളെ പരിശീലിപ്പിച്ചു. ഓണപ്പാട്ടുകളും, ദേശീയ ഗാനങ്ങളും പാടിയാണ് രേഷ്മ കുട്ടികളെ പരിശീലിപ്പിച്ചത്.

Read More

സ്‌നേഹജ്യോതി സ്‌പെഷ്യല്‍ ക്യാമ്പ്-മാനസികവെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്കായി കലാ-കായിക പരിശീലനം.

മാനസികമയി വെല്ലുവിളി നേരിടുന്ന കുട്ടികളുടെ അഭിരുചികള്‍ തിരിച്ചറിഞ്ഞ് അവരെ സമൂഹത്തോടൊപ്പം മുന്നേറാന്‍ പ്രാപ്തരാക്കുന്നതിന്റെ ഭാഗമായി സ്വസ്തി ഫൗണ്ടേഷന്‍, സായി എല്‍.എന്‍.സി.പി.ഇ, ശാന്തിഗിരി ആശ്രമം, സി.ഐ.എം.ആര്‍ എന്നിവര്‍ ചേര്‍ന്ന് അഞ്ച് ദിവസത്തെ ക്യാമ്പ് നടത്തുകയുണ്ടായി. കോവളം ഫ്രീഡം സെന്ററില്‍ വച്ച് ആണ് ആഗസ്റ്റ് 8 മുതല്‍ 12 വരെ ആദ്യത്തെ പരിശീലന ക്യാമ്പ് നടന്നത്. വിവിധ സെന്ററുകളില്‍ നിന്ന് അറുപത് കുട്ടികള്‍ക്കും അധ്യാപകര്‍ക്കും വേണ്ടിയാണ് ഈ ക്യാമ്പ് നടത്തിയത്. ഒരു പക്ഷെ ലോകത്തിലെ തന്നെ ആദ്യത്തെ ഒരു സംരംഭം കൂടിയാകാം ഇത്. മാനസികമായി വെല്ലുവിളി നേരിടുന്ന കുട്ടികളിലെ കഴിവുകളെ കണ്ടെത്തി അത് കായികമായാലും കലയായാലും അത് പ്രോത്സാഹിപ്പിച്ച് വളര്‍ത്തിയെടുത്ത് അവരെ സമൂഹത്തിലെ മുഖ്യധാരയിലേക്ക് കൊണ്ട് വരുക എന്നുള്ളതാണ് ലക്ഷ്യം. ക്യാമ്പിന്റെ ഒന്നാം ദിനം സ്വസ്തി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ജേക്കബ് പുന്നൂസിന്റെയും, സി.ഐ.എം.ആര്‍ ഡയറക്ടര്‍ ഫാ.തോമസ് ഫെലിക്‌സ് സി എം…

Read More