സ്‌നേഹജ്യോതി സ്‌പെഷ്യല്‍ ക്യാമ്പ്-മാനസികവെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്കായി കലാ-കായിക പരിശീലനം.

മാനസികമയി വെല്ലുവിളി നേരിടുന്ന കുട്ടികളുടെ അഭിരുചികള്‍ തിരിച്ചറിഞ്ഞ് അവരെ സമൂഹത്തോടൊപ്പം മുന്നേറാന്‍ പ്രാപ്തരാക്കുന്നതിന്റെ ഭാഗമായി സ്വസ്തി ഫൗണ്ടേഷന്‍, സായി എല്‍.എന്‍.സി.പി.ഇ, ശാന്തിഗിരി ആശ്രമം, സി.ഐ.എം.ആര്‍ എന്നിവര്‍ ചേര്‍ന്ന് അഞ്ച് ദിവസത്തെ ക്യാമ്പ് നടത്തുകയുണ്ടായി. കോവളം ഫ്രീഡം സെന്ററില്‍ വച്ച് ആണ് ആഗസ്റ്റ് 8 മുതല്‍ 12 വരെ ആദ്യത്തെ പരിശീലന ക്യാമ്പ് നടന്നത്. വിവിധ സെന്ററുകളില്‍ നിന്ന് അറുപത് കുട്ടികള്‍ക്കും അധ്യാപകര്‍ക്കും വേണ്ടിയാണ് ഈ ക്യാമ്പ് നടത്തിയത്. ഒരു പക്ഷെ ലോകത്തിലെ തന്നെ ആദ്യത്തെ ഒരു സംരംഭം കൂടിയാകാം ഇത്. മാനസികമായി വെല്ലുവിളി നേരിടുന്ന കുട്ടികളിലെ കഴിവുകളെ കണ്ടെത്തി അത് കായികമായാലും കലയായാലും അത് പ്രോത്സാഹിപ്പിച്ച് വളര്‍ത്തിയെടുത്ത് അവരെ സമൂഹത്തിലെ മുഖ്യധാരയിലേക്ക് കൊണ്ട് വരുക എന്നുള്ളതാണ് ലക്ഷ്യം. ക്യാമ്പിന്റെ ഒന്നാം ദിനം സ്വസ്തി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ജേക്കബ് പുന്നൂസിന്റെയും, സി.ഐ.എം.ആര്‍ ഡയറക്ടര്‍ ഫാ.തോമസ് ഫെലിക്‌സ് സി എം…

Read More