മാനസികാരോഗ്യ കേന്ദ്രത്തിലുള്ളവരുടെ നേത്രചികിത്സ സ്വസ്തിഫൗണ്ടേഷന്‍ ഏറ്റെടുത്തു.

നീതി നിഷേധിക്കപ്പെട്ട ഒരു സമൂഹം നമ്മുടെ കൂടെയുണ്ട് എന്നുള്ള യാഥാര്‍ത്ഥ്യം വിസ്മരിച്ചുകൊണ്ടാണ് ഓരോ ദിനവും നാം കടന്നു പോകാന്‍ അനുവദിക്കുത്.  തലസ്ഥാന നഗരിയിലെ പേരൂര്‍ക്കടയില്‍ സ്ഥിതിചെയ്യുന്ന മാനസികാരോഗ്യ കേന്ദ്രത്തിലെ നമ്മുടെ സ്വന്തം സഹോദരങ്ങളെക്കുറിച്ച് എപ്പോഴെങ്കിലും നാം ചിന്തിച്ചിട്ടുണ്ടോ?.  സ്വസ്തി ഫൗണ്ടേഷനും റീജിയണല്‍ ഇന്‍സ്റ്റിറ്റൂട്ട് ഓഫ് ഒപ്ത്താല്‍മോളജി, സായി എല്‍.എന്‍.സി.പി.ഇ, ദിവ്യപ്രഭ കണ്ണാശുപത്രിയും സംയുക്തമായി തിരുവനന്തപുരം മാനസികാരോഗ്യ കേന്ദ്രവുമായി കൈകോര്‍ത്ത് ഇവിടുത്തെ അന്തേവാസികളായ അഞ്ഞൂറ് പേരുടെയും അവരുടെ കൂട്ടിരുപ്പുകാരുടെയും നേത്ര സംരക്ഷണം സൗജന്യമായി ഏറ്റെടുക്കുവാന്‍ തീരുമാനിച്ചു.  അതു കൂടാതെ അവരുടെ ആരോഗ്യ സംരക്ഷണത്തിനുതകുന്ന വെല്‍നെസ്സ് ക്‌ളിനിക്ക് നടത്തുന്നതിന് വേണ്ട സഹായസഹകരണങ്ങളും  എല്‍.എന്‍.സി.പി.ഇ യുടെ സഹായത്തോടെ മുന്നോട്ടു കൊണ്ട് പോകുവാന്‍ സ്വസ്തി ഫൗണ്ടേഷന്‍ തീരുമാനിച്ചു.  ഇതിനോടനുബന്ധിച്ച് മാനസികാരോഗ്യ കേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ കേരള പോലീസ് ചീഫ് ലോകനാഥ് ബെഹറയും പത്‌നി മധുമിത ബെഹറയും ചേര്‍ന്ന് നിത്യപ്രകാശത്തിന്റെ തിരികൊളുത്തി ഉത്ഘാടനം നിര്‍വ്വഹിച്ചു. …

Read More