കാന്‍സര്‍ നേരത്തെ കണ്ടുപിടിക്കുകയാണെങ്കില്‍ 99 ശതമാനം ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയും -ഡോ. മേരി മാത്യു

കാന്‍സര്‍ നേരത്തെ കണ്ടുപിടിക്കുകയാണെങ്കില്‍ 99 ശതമാനം ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയും എന്ന് റയില്‍വേ ഹോസ്പിറ്റല്‍ ചീഫ് മെഡിക്കല്‍ സൂപ്രണ്ട് ഡോ. മേരി മാത്യു പറഞ്ഞു. സ്‌നേഹതാളം പദ്ധതിയോടനുബന്ധിച്ച് പേട്ട റയില്‍വേ ആശുപത്രിയില്‍ വച്ച് നടന്ന സ്തനാര്‍ബുധ സ്‌ക്രീനിംഗ് ക്യാമ്പ് ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. സ്വസ്തി ഫൗണ്ടേഷനും മലയാളമനോരമയും ചേര്‍ന്ന് നടത്തുന്ന സ്‌നേഹതാളം പദ്ധതി മുഴുവന്‍ ആളുകളും പ്രയോജനപ്പെടുത്തണമെന്നും ഡോ.മേരി മാത്യു പറഞ്ഞു. സ്‌നേഹതാളം പദ്ധതി വന്‍ വിജയമാണെന്ന് – ഡോ.ചന്ദ്രമോഹന്‍ സ്‌നേഹതാളം പദ്ധതി വന്‍ വിജയമാണെന്നും ഇതുവഴി സമൂഹത്തിലെ എല്ലാ തലങ്ങളിലുമുള്ളവര്‍ക്കും ഒരുപോലെ പ്രയോജനം ലഭിക്കുന്നതാണ് ഇതിന്റെ വിജയമെന്നും ആര്‍ സി സിയിലെ അഡീ. പ്രോഫസറായ ഡോ. ചന്ദ്രമോഹന്‍ പറഞ്ഞു. റെയില്‍വേ ആശുപത്രിയില്‍ നടന്ന ബോധവത്ക്കരണ ക്‌ളാസ്സില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബോധവത്ക്കരണത്തിലൂടെ കാന്‍സറിനെ തുടച്ചു നീക്കാം – ഡോ.ബാബു മാത്യു സമൂഹത്തില്‍ നിന്ന് കാന്‍സര്‍ എന്ന…

Read More