സ്തനാര്‍ബുദ മാസാചരണങ്ങള്‍ക്ക് ഉജ്ജല തുടക്കം.

സ്വസ്തി ഫൗണ്ടേഷനും മലയാള മനോരമയും ഒന്നിച്ച് മറ്റു സംഘടനകളെ കോര്‍ത്തിണക്കി നടത്തുന്ന ഇതുപോലുള്ള സാമൂഹിക പ്രതിബദ്ധത ഉള്‍ക്കൊള്ളുന്ന സംരംഭങ്ങള്‍ വിലമതിക്കാനാകാത്തതാണെന്ന് അശ്വതി തിരുന്നാള്‍ ഗൗരി ലക്ഷ്മി ബായി തമ്പുരാട്ടി പറഞ്ഞു.
ലോക സ്തനാര്‍ബുദ മാസാചാരണത്തോടനുബന്ധിച്ച് മലയാള മനോരമയുടെയും സ്വസ്തി ഫൗണ്ടേഷന്റെയും സ്‌നേഹതാളം പദ്ധതിയുടെ ഭാഗമായി ജ്യോതിസ് ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റൂട്ടിന്റെയും എാഷ്യാനെറ്റ് ബ്രോഡ് ബാന്റിന്റെയും സഹായത്തോടു കൂടി സായി-എല്‍.എന്‍.സി.പി.ഇ, ഗോകുലം മെഡിക്കല്‍ കോളേജ്, എന്‍.എസ്.എസ്. തിരുവനന്തപുരം താലൂക്ക് യൂണിയന്‍, ശാന്തിഗിരി ആശ്രമം, യുണൈറ്റഡ് ഷിറ്റോറ്യൂ കരാട്ടേ അസ്സോസിയേഷന്‍ ഓഫ് ഇന്ത്യ, അഖിലേന്ത്യ കളരിപ്പയറ്റ് ഫെഡറേഷന്‍, ക്രൈസ്റ്റ് നഗര്‍ സ്‌കൂള്‍, സൈക്കില്‍ അസ്സോസിയേഷന്‍, റോള്ളര്‍ സ്‌കേറ്റിംഗ്, എസ്.എം.ആര്‍.വി. സ്‌കൂള്‍, എസ്.പി.സി, സാന്ത്വനം എസ്.വൈ.എസ്, കേരള യൂണിവേഴ്‌സിറ്റി യൂണിയന്‍, മുസ്ലിം എഡ്യൂക്കേഷണല്‍ സൊസൈറ്റി, മാനവീയം തെരുവോരക്കൂട്ടം, റഗ്ബി അസ്സോസിയേഷന്‍ എന്നിവരുടെ സഹകരണത്തോടുകൂടി ആരംഭിച്ച സ്തനാര്‍ബുദ മാസാചരണ പരിപാടികളുടെ ഉത്ഘാടന കര്‍മ്മം നിര്‍വ്വഹിക്കുകയായിരുന്നു തമ്പുരാട്ടി. ഇതുപോലുള്ള പദ്ധതികള്‍ സമൂഹത്തിന് വലിയ സന്ദേശങ്ങളാണ് നല്‍കുന്നത്. ഇവിടെക്കൂടിയിരിക്കുന്ന അദ്ധ്യാപക വിദ്യാര്‍ത്ഥിനികളുടെ മുഖഭാവങ്ങള്‍ കാണുമ്പോള്‍ തന്നെ വിജയത്തിന്റെ തുടക്കമാണെന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞുവെന്നും അശ്വതി തിരുന്നാള്‍ ഗൗരി ലക്ഷ്മി ബായി തമ്പുരാട്ടി പറഞ്ഞു.
എന്‍.എസ്.എസ്.താലൂക്ക് യൂണിയന്‍ പ്രസിഡന്റ് എം.സംഗീത്കുമാര്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ സ്വസ്തി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ജേക്കബ് പൂന്നൂസ് മുഖ്യ പ്രഭാഷണം നടത്തി. മലയാള മനോരമ ഡപ്യൂട്ടി ജനറല്‍ മാനേജര്‍ സി.എ.തോമസ്, സ്വസ്തി ഫൗണ്ടേഷന്‍ ട്രസ്റ്റി എസ്.ഗോപിനാഥ്, ആര്‍.സി.സി. ഡയറക്ടര്‍ ഇന്‍ ചാര്‍ജ് ഡോ.രാംദാസ്, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പള്‍ ഡോ. തോമസ് മാത്യു, ഡന്റല്‍ കോളേജ് പ്രിന്‍സിപ്പള്‍ ഡോ.അനിത ബാലന്‍, , ജ്യോതീസ് ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റൂഷന്‍സ് ചെയര്‍മാന്‍ ജ്യോതി ചന്ദ്രന്‍, റീജിയണല്‍ സെക്ടര്‍ ആര്‍.ട്ടി.ഒ. ഷാജി പി.എം, ഡോ.ബാബു മാത്യു, ഡോ.കലാവതി,ഡോ.രജ്ഞന രവീന്ദ്രന്‍, നീന പിറ്റര്‍, എന്‍.എസ്.എസ്. കോളേജ് പ്രിന്‍സിപ്പള്‍ ഡോ.അമ്പിളിക്കുട്ടി അമ്മ, ദീപ്തി വിധു പ്രതാപ്, സ്വസ്തി ഫൗണ്ടേഷന്‍ ജനറല്‍ സെക്രട്ടറി എബി ജോര്‍ജ്, ക്യോഷി വിനോദ്കുമാര്‍ വി വി, വിനീത, ജനാര്‍ദന ഐയ്യര്‍, ആര്‍.ഹരികൃഷ്ണന്‍, എന്‍.വി. അജിത്, രൂപേഷ് ജയനാരായണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ചടങ്ങിന് ജവഹര്‍ ബാലജനവേദി ചെയര്‍മാന്‍ ജി.വി.ഹരി സ്വാഗതവും ആര്‍.സി.സി. അഡീ. പ്രൊഫസറും സ്വസ്തി സൗഖ്യ ചെയര്‍മാനുമായ ഡോ.ചന്ദ്രമോഹന്‍ കൃതഞ്ജതയും രേഖപ്പെടുത്തി.
പ്രശസ്ത പാട്ടുകാരി ലക്ഷ്മി ജയന്റെ സംഗീത വിരുന്നും, ചാല്‍സ്. ജി.ജെയുടെ ഹെല്‍ത്ത് സൂമ്പയും ചടങ്ങിന്
മാറ്റുകൂട്ടി.

പുസ്തക പ്രകാശനം

എട്ടു പ്രമുഖ കാന്‍സര്‍ വിദഗ്ധര്‍ എഴുതി ഡോ. ബാബു മാത്യു എഡിറ്റ് ചെയ്ത ‘ബീറ്റ് ബ്രസ്റ്റ് കാന്‍സര്‍’ എന്ന പുസ്തകം അശ്വതി തിരുന്നാള്‍ ഗൗരി പാര്‍വ്വതി ബായി തമ്പുരാട്ടി, ഡോ.രാംദാസിന നല്‍കി പ്രകാശനം ചെയ്തു.

Related posts

Leave a Comment