സ്‌നേഹജ്യോതി സ്‌പെഷ്യല്‍ ക്യാമ്പ് 20 ന് ആരംഭിക്കും

മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെ അഭിരുചികൾ തിരിച്ചറിഞ് അവരെ സമൂഹത്തോടൊപ്പം മുന്നേറാൻ പ്രാപ്തരാക്കുന്നതിന്റെ ഭാഗമായി സ്വസ്തി ഫൌണ്ടേഷന്‍, സെന്റര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓണ്‍ മെന്റല്‍ റീടാര്‍ഡേഷന്‍ മുറിഞ്ഞപാലം, സായി-എല്‍.എന്‍.സി.പി.ഇ, കാര്യവട്ടം എന്നിവര്‍ ചേര്‍ന്ന്‌ കോവളം ഫ്രീഡം സെന്ററില്‍ ആരംഭിച്ച ക്യാമ്പ് ഈ മാസം 20, 21, 22 തീയതികളില്‍ നടക്കും. ആഗസ്റ്റ് മാസം 8 മുതല്‍ 12 വരെയായിരുന്നു കഴിഞ്ഞ മാസത്തെ ക്യാമ്പ് നടന്നത്. കലാ-കായിക പരിശീലനം കുട്ടികള്‍ക്ക് നല്‍കി അവരെ സമൂഹത്തിന് മുന്നില്‍ നമ്മോടൊപ്പം കൊണ്ട് വരാനാണ് ഈ ക്യാമ്പ് കൊണ്ട് ലക്ഷ്യമിടുന്നത്. ആഗസ്റ്റ് മാസം ഔപചാരികമായി അരങ്ങേറിയ ഈ ക്യാമ്പില്‍ ഒട്ടനവധി പ്രഗത്ഭരാണ് പങ്കെടുത്തത്.   ക്യാമ്പിലെ കുട്ടികള്‍ക്കിടയില്‍ നല്ലൊരു മാറ്റമാണ് ഉണ്ടായത്. അതുകൊണ്ട് തന്നെയാണ് എല്ലാ മാസവും മൂന്ന് ദിവസത്തെ ക്യാമ്പ് ഈ കുട്ടികള്‍ക്ക് വേണ്ടി നടത്താന്‍ സ്വസ്തി ഫൗണ്ടേഷന്റെ നേതൃത്വത്തിലുള്ള സംഘടനകള്‍ തീരുമാനിച്ചിട്ടുള്ളത്. മാജിക്, ഡാന്‍സ്, പാട്ട്, സൂമ്പ, എയറോബിക്‌സ്, കുട്ടിക്കവിതകള്‍, കരാട്ടേ,…

Read More

മത്സ്യത്തൊഴിലാളികളുടെ ആരോഗ്യ പരിപാലന പദ്ധതി-“സ്‌നേഹസാഗരം”

പ്രളയ ദുരിതാശ്വാസ മേഖലയില്‍ കേരളത്തിന്റെ സൈന്യമായി പ്രവര്‍ത്തിച്ച തിരുവനന്തപുരം ജില്ലയിലെ 541 മത്സ്യത്തൊഴിലാളികളുടെ ആരോഗ്യ സംരക്ഷണം സ്വസ്തി ഫൗണ്ടേഷന്റെയും, ടി.എസ്.എസ്.എസിന്റെയും, മെട്രോമനോരമയുടെയും നേതൃത്വത്തിലെ കൂട്ടായ്മ ഏറ്റെടുക്കുന്നു. ദിവ്യപ്രഭ കണ്ണാശുപത്രി, ജ്യോതിദേവ് ഡയബറ്റിക് സെന്ററര്‍, ശ്രീ ഗോകുലം മെഡിക്കല്‍കോളേജ്, ജി.ജി ഹോസ്പിറ്റല്‍, എസ്.എന്‍. ഗ്‌ളോബല്‍ മിഷന്‍, പി.എം.എസ് ഡെന്റല്‍ കോളേജ്, ഗവ.റീജിയണല്‍ ഇന്‍സ്റ്റിറ്റൂട്ട് ഓഫ് ഒപ്താല്‍മോളജി, ഗവ.ഡെന്റല്‍ കോളേജ് എന്നിവരുടെ സഹകരണത്തോടെയാണ് ‘സ്‌നേഹസാഗരം’ എന്ന പദ്ധതി. കാര്‍ഡിയോളജി, ഓണ്‍കോളജി, ഡയബറ്റോളജി, പ്‌ളാസ്റ്റിക് സര്‍ജറി, പീഡിയാട്രിക്, ഡെന്റല്‍, ഡെര്‍മെറ്റോളജി, ഒഫ്താല്‍മോളജി, ഓര്‍ത്തോപീഡിയാക്, ഗൈനക്കോളജി, ജനറല്‍ മെഡിസിന്‍, സൈക്കാട്രി, ഇ.എന്‍.ടി, യൂറോളജി തുടങ്ങിയ വിഭാഗങ്ങളിലായി സ്വസ്തി ഫൗണ്ടേഷനിലെ പ്രഗത്ഭരായ 40 ഓളം ഡോക്ടര്‍മാരുടെ സംഘമാണ് പദ്ധതിക്ക് നേതൃത്വം നല്‍കുന്നത്. ഒക്‌ടോബര്‍ രണ്ടാം വാരത്തില്‍ വെള്ളയമ്പലം ടി.എസ്.എസ്.എസില്‍ നടക്കുന്ന ഈ പ്രോജക്ടിന്റെ ആദ്യ ക്യാമ്പില്‍ വച്ച് ഇവര്‍ക്ക് ആരോഗ്യ കാര്‍ഡുകള്‍ വിതരണം ചെയ്യും.…

Read More

ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് സഹായ ഹസ്തവുമായി-സ്വസ്തി ഫൗണ്ടേഷന്റെ നേതൃത്വത്തിലുള്ള ടീം

കേരള ജനത നേരിട്ടുകൊണ്ടിരിക്കുന്ന ദുരന്തത്തില്‍ പെട്ട് റിലീഫ് ക്യാമ്പുകളില്‍ കഷ്ടപ്പെടുന്നവര്‍ക്ക് അടിയന്തിര സഹായകമെത്തിക്കുക എന്ന മഹത്തായലക്ഷ്യം കൈവരിക്കുന്നതിനായി സാമൂഹ്യ സേവന സംഘടനകള്‍ സജീവമായി പ്രവര്‍ത്തിക്കുകയും, അതിന്റെ അടിസ്ഥാനത്തില്‍ ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂര്‍, ഹരിപ്പാട്, തോട്ടപ്പള്ളി എന്നീ സ്ഥലങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് നേരിട്ട് സഹായങ്ങള്‍ എത്തിക്കുകയും ചെയ്തു. അടിയന്തിര ദൈനംദിനാവശ്യങ്ങള്‍ക്കാവശ്യമായ വസ്തുക്കള്‍ ശേഖരിച്ച് ദുരിതബാധിതരിലേക്ക് എത്തിക്കുക എന്ന സദുദ്ദേശത്തോടെ തിരുവനന്തപുരത്തെ സ്വസ്തി ഫൗണ്ടേഷന്‍, ശാന്തിഗിരി ആശ്രമം, സായി എല്‍.എന്‍.സി.പി.ഇ, എസ്.എന്‍.ഗ്‌ളോബല്‍ മിഷന്‍, എന്നീ സംഘടനകള്‍ കൈകോര്‍ത്ത് പ്രവര്‍ത്തിച്ചതിന്റെ അടിസ്ഥാനത്തില്‍ നല്ലൊരു ശതമാനം ജനങ്ങള്‍ക്ക് സഹായമെത്തിക്കാന്‍ കഴിഞ്ഞു. ശാന്തിഗിരി ഓര്‍ഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി, സ്വസ്തി ഫൗണ്ടേഷന്‍ ചെയര്‍മാനും മുന്‍ ഡി.ജി.പി. യുമായ ജേക്കബ് പൂന്നൂസ്, സ്വസ്തി ഫൗണ്ടേഷന്‍ ട്രസ്റ്റിയും മുന്‍ ഐ.ജി.യുമായ എസ്.ഗോപിനാഥ്, ചെറിയാന്‍ ഫിലിപ്‌, സ്വസ്തി ഫൗണ്ടേഷന്‍ ജനറല്‍ സെക്രട്ടറി എബി ജോര്‍ജ്,…

Read More